Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വാതുവെപ്പും ഒത്തുകളിയും; െഎ.പി.എൽ വിലക്കണമെന്ന് ഹരജി
text_fieldsbookmark_border
കോയമ്പത്തൂർ: െഎ.പി.എൽ മത്സരങ്ങൾക്ക് വിലക്കേർപ്പെടുത്തണമെന്നാവശ്യപ്പെട്ട് മദ്രാസ് ഹൈകോടതിയിൽ ഹരജി. ഇതേതുടർന്ന് വിശദീകരണം ആവശ്യപ്പെട്ട് കേന്ദ്രസർക്കാറിനും ബി.സി.സി.െഎക്കും കോടതി നോട്ടീസ് അയച്ചു. വാതുവെപ്പ് വിവാദത്തെ തുടർന്ന് സർവിസിൽനിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട െഎ.പി.എസ് ഒാഫിസർ സമ്പത്ത്കുമാറാണ് ഹരജി സമർപ്പിച്ചത്.
വാതുവെപ്പും ഒത്തുകളിയും നിയന്ത്രിക്കാൻ നടപടിയെടുക്കാതെ െഎ.പി.എല്ലിന് അനുമതി നൽകരുതെന്നാണ് ആവശ്യം. ഏപ്രിൽ ഏഴിന് മത്സരങ്ങൾ തുടങ്ങാനിരിക്കെയാണ് ഹരജി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
