കൊൽക്കത്ത: നിതീഷ് റാണയുടെയും ആന്ദ്രേ റസലിെൻറയും സംഹാര താണ്ഡവമായിരുന്നു ഇൗഡൻ ഗാർഡൻസിൽ. ഡൽഹി ഡെയർഡെവിൾസിനെതിരായ മത്സരത്തിൽ 20 ഒാവറിൽ 200 റൺസടിച്ച കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് വേണ്ടി 22 പന്തിൽ 61 റൺസാണ് അഞ്ചാം വിക്കറ്റിൽ റാണാ-റസൽ സഖ്യം ചേർത്തത്. റാണ 35 പന്തില്‍ 59 റണ്‍സെടുത്തു പുറത്തായപ്പോൾ റസല്‍ 12 പന്തില്‍ 41 റണ്‍സെടുത്തു.
മുൻ സീസണുകളിൽ കൊൽക്കത്തയെ നയിച്ച ഗൗതം ഗംഭീറിെൻറ ഡൽഹിയെയാണ് സ്വന്തം നാട്ടിൽ ഷാരൂഖ് ഖാെൻറ ടീം നേരിട്ടത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത കൊൽക്കത്തൻ നിരയുടെ തീരുമാനം തെറ്റായെന്ന വിധത്തിൽ സുനിൽ നരയ്െൻറ (1) വിക്കറ്റ് തുടക്കത്തിൽ തന്നെ നഷ്ടമായെങ്കിലും ഉത്തപ്പ-ക്രിസ് ലിൻ സഖ്യം സ്കോർ ചലിപ്പിക്കുകയായിരുന്നു. 35 റണ്‍സെടുത്ത ഉത്തപ്പയെ ഷഹ്ബാസ് നദീം പുറത്താക്കിയിരുന്നു. തൊട്ടുപിന്നാലെ ലിന്നും (31) മടങ്ങി. ദിനേഷ് കാർത്തിക്കും (19) മടങ്ങിയതോടെ ആതിഥേയർ നാലിന് 117 എന്ന നിലയിലായിരുന്നു. തുടർന്ന് ഒത്തുചേർന്ന റാണാ-റസൽ കൂട്ടുകെട്ടാണ് കൂറ്റൻ സ്കോർ സമ്മാനിച്ചത്.