Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightജീവന്മരണ പോരാട്ടത്തിൽ...

ജീവന്മരണ പോരാട്ടത്തിൽ രാജസ്​ഥാൻ റോയൽസിനെ തകർത്ത്​ കൊൽകത്ത

text_fields
bookmark_border
Kolkata Knight Riders
cancel

കൊൽക്കത്ത: ​െഎ.പി.എൽ ​േപ്ല ഒാഫ്​ നിർണയത്തിലെ ജീവന്മരണ പോരാട്ടത്തിൽ രാജസ്​ഥാൻ റോയൽസിനെതിരെ കൊൽക്കത്ത നൈറ്റ്​ റൈഡേഴ്​സിന്​ ആറു വിക്കറ്റ്​ ജയം. ആദ്യം ബാറ്റുചെയ്​ത ​രാജസ്​ഥാൻ 19 ഒാവറിൽ 142 റൺസിന്​ പുറത്തായപ്പോൾ മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്ത 18 ഒാവറിൽ നാലു വിക്കറ്റ്​ നഷ്​ടത്തിൽ ലക്ഷ്യം കണ്ടു. ഇതോടെ ഒരു കളി ബാക്കിനിൽക്കെ കിങ്​ ഖാ​​െൻറ ടീം മൂന്നാം സ്​ഥാനത്തേക്കുയർന്നു.

വെടിക്കെട്ടുകാർ അണിനിരന്ന രാജസ്​ഥാന്​ ഒാപണർമാരായ രാഹുൽ ത്രിപാഠിയും (27), ജോസ്​ ബട്​ലറും (39) മികച്ച തുടക്കമാണ്​ നൽകിയതെങ്കിലും മധ്യനിര തകർന്നടിഞ്ഞു. നാലു വിക്കറ്റ്​ വീഴ്​ത്തിയ കുൽദീപ്​ യാദവും രണ്ടുവിക്കറ്റെടുത്ത ആന്ദ്രെ റസലും ശിവം മാവിയും നടത്തിയ ബൗളിങ്​ ആക്രമണത്തിൽ ക്യാപ്​റ്റൻ അജിൻക്യ രഹാ​െന (11), മലയാളിതാരം സഞ്​ജു സാംസൺ (12), ബെൻ സ്​റ്റോക്​സ്​ (11), സ്​റ്റുവർട്​ ബിന്നി (1), കൃഷ്​ണപ്പ ഗൗതം (3), ഇഷ്​ സോധി (1), ​ജൊഫ്ര ആർചർ (6) എന്നിവർ പവിലിയനിലേക്ക്​ ഘോഷയാത്രയായി മടങ്ങി. വാലറ്റത്ത്​ ജയദേവ്​ ഉനദ്​കട്​ മാത്രമേ (26) പൊരുതിയുള്ളൂ. 

മറുപടി ബാറ്റിങ്ങിൽ ഒരിക്കലും പതറാതെയാണ്​ കൊൽക്കത്ത പൊരുതിയത്​. സുനിൽ നരെയ്​ൻ (ഏഴ്​ പന്തിൽ 21), ക്രിസ്​ ലിൻ (45), നിതിഷ്​ റാണ (21), ദിനേഷ്​ കാർത്തിക്​ (41 നോട്ടൗട്ട്​) എന്നിവർ ചേർന്ന്​ മുൻ ചാമ്പ്യന്മാർക്ക്​ അനായാസ വിജയം സമ്മാനിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kolkata knight ridersmalayalam newssports newsIPL 2018
News Summary - ipl 2018 Kolkata Knight Riders-sports news
Next Story