Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightരാജസ്​ഥാനെ വീഴ്​ത്തി...

രാജസ്​ഥാനെ വീഴ്​ത്തി കൊൽക്കത്ത; വിജയം ഏഴ്​ വിക്കറ്റിന്​

text_fields
bookmark_border
kkr
cancel
camera_alt?????????????????????????? ?????????????? ??????? ????????? ????????????? ???????? ?????????? ???????

ജയ്​പുർ: ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്​ഥാൻ റോയൽസിനെതിരെ കൊൽക്കത്ത നൈറ്റ്​ റൈഡേഴ്​സിന്​ ഏഴ്​ വിക്കറ്റ്​ ജയം. ആദ്യം ബാറ്റ്​ ചെയ്​ത രാജസ്​ഥാൻ ഉയർത്തിയ 161 റൺസ്​ വിജയലക്ഷ്യം ​െകാൽക്കത്ത ഏഴ്​ പന്ത്​ ബാക്കിനിൽക്കെ മൂന്ന്​ വിക്കറ്റ്​ നഷ്​ടത്തിൽ മറികടന്നു. റോബിൻ ഉത്തപ്പ (36 പന്തിൽ 48), നായകൻ ദിനേഷ്​ കാർത്തിക്​ (23 പന്തിൽ 42*), സുനിൽ നരെയ്​ൻ (25 പന്തിൽ 35), നിതീഷ്​ റാണ (27 പന്തിൽ 35*) എന്നിവരാണ്​ കൊൽക്കത്തക്ക്​ അനായാസ വിജയമൊരുക്കിയത്​. ആദ്യ ഒാവറിൽ തന്നെ ഒാപണർ ക്രിസ്​ ലിനിനെ (0) കൊൽക്കത്തക്ക്​ നഷ്​ടമായിരുന്നു. 

നേരത്തെ, ആസ്​ട്രേലിയൻ താരം ഡി.ആർ.സി. ഷോർട്ടി​​െൻറ (43 പന്തിൽ 44) ബാറ്റിങ്​ മികവിലാണ്​ രാജസ്​ഥാൻ എട്ട്​ വിക്കറ്റ്​ നഷ്​ടത്തിൽ 160 റൺസെടുത്തത്​. ഷോർട്ടിന്​ പുറമെ നായകൻ അജിൻക്യ രഹാനെ (19 പന്തിൽ 36), ജോസ്​ ബട്​ലർ (18 പന്തിൽ 24*) എന്നിവർക്ക്​ മാത്രമേ തിളങ്ങാൻ കഴിഞ്ഞുള്ളൂ. സഞ്​ജു സാംസൺ ഏഴ്​ ​റൺസെടുത്ത്​ പുറത്തായി. വിക്കറ്റ്​ നഷ്​ടമാവാതെ 54 എന്ന നിലയിൽനിന്ന്​ 122ന്​ അഞ്ച്​ എന്ന നിലയിലേക്ക്​ രാജസ്ഥാൻ തകരുകയായിരുന്നു.

സ്​പിന്നർമാരായ പിയൂഷ്​ ചൗളയും (നാലോവറിൽ 18ന്​ ഒന്ന്​) കുൽദീപ്​ യാദവുമാണ്​ (നാലോവറിൽ 23ന്​ ഒന്ന്​) രാജസ്​ഥാനെ പിടിച്ചുകെട്ടിയത്​. നിതീഷ്​ റാണയും ടോം കുറാനയും രണ്ട്​ വിക്കറ്റ്​ വീതം വീഴ്​ത്തി. രാഹുൽ ത്രിപതി (15), ബെൻ സ്​റ്റോക്​സ്​ (14), ക്രിഷ്​ണപ്പ ഗൗതം (12)എന്നിവർക്ക്​ തിളങ്ങാനായില്ല. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kolkata knight ridersmalayalam newssports newsIPL 2018Rajasthan Royals
News Summary - IPL 2018: Kolkata Knight riders hit Rajasthan Royals -Sports News
Next Story