Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightകൊൽക്കത്ത തകർത്ത്...

കൊൽക്കത്ത തകർത്ത് ഗെയിലും ലോകേഷും; സൂപ്പർ ജയത്തോടെ പഞ്ചാബ് ഒന്നാമത്

text_fields
bookmark_border
കൊൽക്കത്ത തകർത്ത് ഗെയിലും ലോകേഷും; സൂപ്പർ ജയത്തോടെ പഞ്ചാബ് ഒന്നാമത്
cancel
camera_alt????????????? ?????? ??????? ??.?? ??????? ???????????

കൊൽക്കത്ത: മഴയെത്തി വിജയലക്ഷ്യം കുറഞ്ഞത്​ നന്നായി എന്നായിരിക്കും കൊൽക്കത്ത ആരാധകർ​ കരുതുന്നത്​. അതല്ലെങ്കിൽ ക്രിസ്​ഗെയ്​ലി​​​െൻറ കൂറ്റനടികൾ പലതവണ സ്​റ്റേഡിയം കടന്നേനെ. കൊൽക്കത്ത നൈറ്റ്​ റൈഡേഴ്​സിനെതിരെ ക്രിസ്​ഗെയ്​ലും ലോകേഷ്​ രാഹുലും മഴയിലും കെടാത്ത വെടിക്കെട്ടുമായി നിറഞ്ഞു നിന്നപ്പോൾ കിങ്​സ്​ ഇലവൻ പഞ്ചാബിന്​ ഒമ്പത്​ വിക്കറ്റി​​​െൻറ കൂറ്റൻ ജയം.

മഴകളിമുടക്കിയ മത്സരത്തിൽ വിജയലക്ഷ്യം 13 ഒാവറിൽ 126 ആക്കിക്കുറ​​ച്ചപ്പോൾ ഒരുവിക്കറ്റ്​ മാത്രം നഷ്​ടപ്പെടുത്തി അനായാസം പഞ്ചാബ്​ ലക്ഷ്യം കാണുകയായിരുന്നു. സ്​കോർ: കൊൽക്കത്ത^191/7(20 ഒാവർ), കിങ്​സ്​ ഇലവൻ പഞ്ചാബ്​ 126/1(11.1)-(വിജയലക്ഷ്യം 13 ഒാവറിൽ 125). 

ആദ്യം ബാറ്റുചെയ്​ത കൊൽക്കത്ത ക്രിസ്​ ലിന്നി​​​െൻറയും(41 പന്തിൽ 74)  ക്യാപ്​റ്റൻ ദിനേഷ്​ കാർത്തികി​​​െൻറയും(28 പന്തിൽ 43) ഗംഭീര ബാറ്റിങ്ങിൽ 191 റൺസി​​​െൻറ കൂറ്റൻ സ്​കോർ ഉയർത്തി. എന്നാൽ, മറുപടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബി​ന്​ ആശങ്കകളൊന്നുമില്ലായിരുന്നു. ക്രിസ്​ഗെയ്​ലും ലോകേഷ്​ രാഹുലും കൊൽക്കത്ത സ്​കോർ അനായാസം പിന്തുടർന്നു. സിക്​സും ഫോറുമായി ഇരുവരും ബൗളർമാരെ വട്ടംകറക്കി.

lyn-karthik


എട്ട്​ ഒാവറിൽ വിക്കറ്റ്​ നഷ്​ടപ്പെടാതെ ടീം സ്​കോർ 89 റൺസിലെത്തിയിരിക്കെയാണ്​ മഴയെത്തുന്നത്​. ഏറെനേരം കളിതടസപ്പെടുത്തിയതോടെ വിജയലക്ഷ്യം 13 ഒാവറിൽ 125 റൺസാക്കി. ബാറ്റിങ്​ തുടർന്ന പഞ്ചാബിന്​, വിജയ ലക്ഷ്യത്തിനരികെ ലോകേഷ്​ രാഹുലിനെ നഷ്​ടമായെങ്കിലും(27 പന്തിൽ 60) ക്രിസ്​ഗെയ്​ൽ പുറത്താവാതെ(38 പന്തിൽ 62) ടീമിനെ ജയിപ്പിച്ചു. ആറു സിക്​സും അഞ്ചു ഫോറുമടങ്ങിയതാണ്​ ഗെയ്​ലി​​​െൻറ ഇന്നിങസ്​.മായങ്ക്​ അഗർവാൾ(2) പുറത്താവാതെ നിന്നു. നാലു മത്സരത്തിൽ ടീമി​​​െൻറ മൂന്നാം ജയമാണിത്​.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newssports newsIPL 2018KKRKXIP
News Summary - IPL 2018 KKR vs KXIP-sports news
Next Story