മൊഹാലി: ക്രിസ് ഗെയ്ലിെൻറ ഇന്നത്തെ വെടിക്കെട്ട് കണ്ട് മുൻ ടീം റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു നടുങ്ങിയിട്ടുണ്ടാവണം. െഎ.പി.എൽ പതിനൊന്നാം സീസണിൽ തോൽവികൾ കൊണ്ട് പൊറുതി മുട്ടുന്ന ആർ.സി.ബിയോട് തന്നെ ടീമിലെടുക്കാത്തതിെൻറ കലിപ്പ് തീർക്കും പോലെയായിരുന്നു ഗെയിലിെൻറ ബാറ്റിങ്.
സൺറൈസേഴ്സിനെതിരായ മാച്ചിൽ 63 പന്തിൽ 104 റൺസാണ് ഗെയ്ൽ അടിച്ചുകൂട്ടിയത്. 58 പന്തിൽ 11 സിക്സറുകളടക്കം സെഞ്ച്വറി തികച്ച ഗെയ്ലിെൻറ മികവിൽ പഞ്ചാബ് 193 റൺസെടുത്തു. 11ാം സീസണിലെ ആദ്യത്തെ സെഞ്ച്വറിയാണ് ഗെയ്ൽ ഇന്ന് കുറിച്ചത്. സ്കോർ: പഞ്ചാബ് 193/3
ബൗളിങ് മികവിന് പേര് കേട്ട സൺറൈസേഴ്സ് ടീമിൽ നിന്നും പന്തെടുത്തവരെല്ലാം ഗെയിലിെൻറ ചൂടറിഞ്ഞു. സ്പിൻ ബൗളിങ്ങിലൂടെ ബാറ്റ്സ്മാൻമാരെ കുഴക്കുന്ന അഫ്ഗാൻ താരം റാഷിദ് ഖാൻ മൊഹാലിയിൽ നാല് ഒാവറിൽ 55 റൺസാണ് വഴങ്ങിയത്. പഞ്ചാബിന് വേണ്ടി കരുൺ നായർ 21 പന്തിൽ 31 റൺസെടുത്തു. ലോകേഷ് രാഹുൽ, മായങ്ക് അഗർവാൾ എന്നിവർ 18 വീതം റൺസെടുത്തു.
താരലേലത്തിൽ ആരും സ്വീകരിക്കാനില്ലാതെ ഒടുവിൽ പ്രീതി സിൻറയുടെ കിങ്സ് ഇലവൻ പഞ്ചാബ് ഗെയ്ലിനെ തുച്ഛമായ വിലക്ക് സ്വന്തമാക്കുന്നത് ക്രിക്കറ്റ് ആരാധകർ നിരാശയോടെയായിരുന്നു കണ്ടുനിന്നത്. അതിനെല്ലാം തെൻറ കൂറ്റനടിയിലൂടെ മറുപടി നൽകുകയാണ് വെസ്റ്റിൻഡീസിെൻറ കാളക്കൂറ്റൻ.