Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഡൽഹിയുടെ സ്​പിൻ...

ഡൽഹിയുടെ സ്​പിൻ ആ​ക്രമണത്തിൽ ചെന്നൈ തകർന്നു

text_fields
bookmark_border
Delhi Daredevils
cancel

നേപ്പാളി​​​െൻറ കൗമര സ്പിന്നര്‍ സന്ദീപ്​ ലാമിച്ചാനെയും വെറ്ററന്‍ താരം അമിത്​ മിശ്രയും സ്​പിൻ ബോൾ കൊണ്ട്​ ​െഎ.പി.എല്ലിലെ വമ്പൻമാരായ​ ചെന്നൈയെ പൊറുതിമുട്ടിച്ചപ്പോൾ ഡൽഹി ഡെയർഡെവിൾസിന്​ 34 റൺസ്​ ജയം. 20 ഒാവറിൽ 162ന്​ അവസാനിച്ച ഡൽഹി ഇന്നിങ്​സിനെ നേരിടാനിറങ്ങിയ ചെന്നൈക്ക്​ കുത്തിത്തിരിഞ്ഞ സ്​പിൻ മാന്ത്രികതക്ക്​ മുന്നിൽ അടിപതറുകയായിരുന്നു. ഇരുവരു​ം ചേർന്ന്​ എ​ട്ട്​ ഒാവറിൽ 41 റണ്‍സ് വഴങ്ങി വീഴ്​ത്തിയ മൂന്നു വിക്കറ്റുകളാണ് കളിയിൽ നിർണായകമായത്​.

20 ഒാവറിൽ ആറ്​ വിക്കറ്റ്​ നഷ്​ടത്തിൽ 128 റൺസെടുക്കാനെ ധോണിപ്പടക്കായുള്ളൂ. 50 റണ്‍സെടുത്ത അമ്പാട്ടി റായ്ഡുവാണ് ചെന്നൈയുടെ ടോപ് സ്‌കോറര്‍. ഇതോടെ പോയൻറ്​ ടേബിളിൽ ഒന്നാമതെത്താനുള്ള ചെന്നൈയുടെ ശ്രമങ്ങൾക്ക്​ തിരിച്ചടിയായി. സീസണിലെ ഏറ്റവും മോശം പ്രകടനവുമായി ക്വാർട്ടർ കാണാതെ പുറത്തുപോവാൻ നിൽകുന്ന ദില്ലിക്ക്​ ഇത്​ മധുര പ്രതികാരവുമായി. ​സ്‌കോര്‍ ഡെല്‍ഹി 162-5, ചെന്നൈ 128-6.

അവസാന നാല്​ ഒാവറില്‍ 58 റണ്‍സായിരുന്നു ചെന്നൈക്ക്​ ജയിക്കാന്‍ വേണ്ടിയിരുന്നത്. ക്യാപ്​റ്റൻ എം.എസ്​. ധോണിയുടെ (17) വെടിക്കെട്ട് പ്രതീക്ഷിച്ച കാണികൾക്ക്​ നിരാശയായിരുന്നു. രവിന്ദ്ര ജഡേജ (27), ഷെയ്​ൻ വാട്​സൻ (14), സുരേഷ്​ റെയ്​ന (15) എന്നിവരാണ്​ ചെന്നൈയുടെ മറ്റ്​ സ്​കോറർമാർ. 

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഡല്‍ഹിയുടെ തുടക്കം മോശമായിരുന്നു. 17 പന്തില്‍ 17 റൺസെടുത്ത്​ പൃഥ്വി ഷാ പുറത്താകുമ്പോള്‍ സ്‌കോര്‍ബോര്‍ഡില്‍ 24 റണ്‍സ്. ശ്രേയസ് അയ്യരും (19), റിഷഭ് പന്തും (38) ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 54 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി ഡല്‍ഹിയെ മുന്നോട്ട്​ നയിച്ചു. എന്നാല്‍ പതിനൊന്നാം ഓവറില്‍ ഇരുവരെയും ലുംഗി എന്‍ഡിഗി തിരിച്ചയച്ചു. തുടർന്ന്​ തകർച്ചയിലായ ഡല്‍ഹിയുടെ ഗ്ലെന്‍ മാക്‌സ്‌വെല്ലും (5) കഴിഞ്ഞ കളിയിലെ ഹീറോ അഭിഷേക് ശര്‍മയും (2) പെട്ടെന്ന് മടങ്ങുകയും അഞ്ചിന് 97 റണ്‍സെന്ന പരിതാപകരമായ നിലയിലാവുകയുമായിരുന്നു. വിജയ് ശങ്കര്‍ അവസാന നിമിഷം ചെറുത്തുനിന്നതാണ്​ ഭേദപ്പെട്ട സ്‌കോർ നേടിക്കൊടുത്തത്​.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newssports newsIPL 2018delhi won
News Summary - IPL 2018 delhi won- Sports news
Next Story