Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightവീണ്ടും പന്താക്രമണം​;...

വീണ്ടും പന്താക്രമണം​; ബാംഗ്ലൂരിന്​​ ജയിക്കാൻ 182 റൺസ്​ 

text_fields
bookmark_border
വീണ്ടും പന്താക്രമണം​; ബാംഗ്ലൂരിന്​​ ജയിക്കാൻ 182 റൺസ്​ 
cancel

െഎ.പി.എൽ പോയിൻറ്​ പട്ടികയിൽ ഏറ്റവും പിറകിലുള്ള ഡൽഹി ഡെയർ ഡെവിൾസും റോയൽ ചലഞ്ചേഴ്​സ്​ ബാംഗ്ലൂരും ഏറ്റുമുട്ടു​േമ്പാൾ ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഡൽഹിക്ക്​ കൂറ്റൻ സ്​കോർ. 20 ഒാവറിൽ നാല്​ വിക്കറ്റ്​ നഷ്​ടത്തിൽ 181 റൺസാണ്​ ഡൽഹിയുടെ സമ്പാദ്യം. 

റിഷഭ്​ പന്തി​​െൻറ കൂറ്റനടി അവസാനിച്ചിട്ടില്ല എന്നുള്ളതി​​െൻറ തെളിവായി താരം ഇന്ന്​ അടിച്ചുകൂട്ടിയത്​ 34 പന്തിൽ 61 റൺസ്​. അതിൽ നാല്​ കൂറ്റൻ സിക്​സും അഞ്ച്​ ബൗണ്ടറികളും പെടും. ഒാപണർമാരായ പൃഥ്വി ഷായും (2) ജേസൺ റോയിയും (12) നിരാശപ്പെടുത്തിയെങ്കിലും ശ്രേയസ്​ അയ്യരും(32) പന്തും ചേർന്ന്​ സ്​കോർ പടുത്തുയർത്തുകയായിരുന്നു.

​െഎ.പി.എല്ലിൽ അരങ്ങേറ്റം നടത്തിയ 17കാരൻ അഭിഷേക്​ ശർമയുടെ ഇന്നിങ്​സ്​ ഇന്നത്തെ മനോഹര കാഴ്​ചയായി. 19 പന്തിൽ നാല്​ സിക്​സും മൂന്ന്​ ബൗണ്ടറിയുമടക്കം 46 റൺസെടുത്ത്​ അഭിഷേകി​​െൻറ പെർഫോമൻസ്​ ട്വിറ്ററിൽ ചർച്ചാ വിഷയമാണ്​. വിജയ്​ ശങ്കർ 21 റൺസെടുത്തു. ബാംഗ്ലൂരിന്​ വേണ്ടി ടിം സൗത്തി, മൊയീൻ അലി എന്നിവർ രണ്ട്​ വിക്കറ്റുകൾ വീതമെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newssports newsIPL 2018delhi dare devils
News Summary - IPL 2018 delhi dare devils- Sports news
Next Story