പൂണെ: രണ്ട് വർഷത്തെ ഇടവേളക്ക് ശേഷമുള്ള വരവിലും ആരാധകരുടെ എണ്ണത്തിൽ ഒട്ടും കുറവില്ലാത്ത ടീമാണ് ചെന്നൈ സൂപ്പർ കിങ്സ്. സൂപ്പർ കിങ്സിെൻറ അമരക്കാരൻ മഹേന്ദ്ര സിങ് ധോണിക്കാണ് ചെന്നൈ നിരയിൽ ജനപ്രീതി കൂടുതലുള്ള താരം. െഎ.പി.എല്ലിൽ രാജസ്ഥാനെതിരായ മൽസരത്തിനിടെ ചെന്നൈ ആരാധകൻ േധാണിയുടെ കാൽ തൊടുന്ന വീഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുന്നത്.
രാജസ്ഥാനെതിരെ പൂണെയിൽ നടന്ന മൽസരത്തിൽ സുരേഷ് റെയ്ന പുറത്തായതിനെ തുടർന്നാണ് ധോണി ബാറ്റിങ്ങിനെത്തിയത്. ബാറ്റിങിനായി ധോണി ഗ്രൗണ്ടിലേക്ക് നടക്കുന്നതിനിടെയാണ് സുരക്ഷ ഭേദിച്ച് ആരാധകൻ േധാണിക്കരികിലേക്ക് എത്തിയതും കാൽതൊട്ടതും.
നേരത്തെ സൂപ്പർ കിങ്സിെൻറ ഹോം മൽസരങ്ങൾ ചെന്നൈയിൽ നിന്ന് പൂണെയിലേക്ക് മാറ്റിയിരുന്നു. മൽസരം കാണാനായി ചെന്നൈ ആരാധകർക്ക് ടീം മാനേജ്മെൻറ് സ്പെഷ്യൽ ട്രെയിൽ അനുവദിച്ചത് വാർത്തയായിരുന്നു.