ജയ്പുർ: ഒാപണറായി സ്ഥാനക്കയറ്റം നേടിയ ജോസ് ബട്ലർ (95 നോട്ടൗട്ട്) നിറഞ്ഞാടിയപ്പോൾ നിർണായക മത്സരത്തിൽ െചന്നൈ സൂപ്പർ കിങ്സിനെ നാലു വിക്കറ്റിന് തോൽപിച്ച് രാജസ്ഥാൻ പ്ലേ ഒാഫ് സാധ്യതകൾ സജീവമാക്കി. മുൻനിര തകർന്ന ശേഷം സഞ്ജു സാംസണെയും (21) സ്റ്റുവർട്ട് ബിന്നിയെയും (22) കൂട്ടുപിടിച്ച് ബട്ലർ നടത്തിയ പോരാട്ടമാണ് രാജസ്ഥാന്‍ ജയം സമ്മാനിച്ചത്. അവസാന ഒാവറുകളിൽ ആഞ്ഞടിച്ച കൃഷ്ണപ്പ ഗൗതവും (നാല് പന്തിൽ 13) വിജയത്തിൽ നിർണായക സംഭാവന നൽകി.
ആദ്യം ബറ്റുചെയ്ത ചെന്നൈ സുരേഷ് റെയ്നയുടെ (52) മികവിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 176 റൺെസടുത്തു. മൂന്നാം ഒാവറിൽ ഒാപണർ അമ്പാട്ടി റായുഡു (12) പുറത്തായപ്പോഴാണ് റെയ്നയും ഷെയ്ൻ വാട്സനും ഒത്തുചേർന്ന് ചെന്നൈ സ്കോർ ബോർഡുയർത്തിയത്. 12ാം ഒാവറിൽ ഇരുവരും ചേർന്ന് സ്കോർ 100 കടത്തി. രണ്ടാം വിക്കറ്റിൽ 89 റൺസ് കൂട്ടിച്ചേർത്ത കൂട്ടുകെട്ട് 12ാം ഒാവറിൽ മടങ്ങിയെത്തിയ ആർച്ചർ പൊളിക്കുകയായിരുന്നു. 39 റൺസെടുത്ത വാട്സൻ വിക്കറ്റ് കീപ്പർ ജോസ് ബട്ലർക്ക് ക്യാച്ച് നൽകി മടങ്ങി. െഎ.പി.എല്ലിെല തെൻറ 34ാം അർധസെഞ്ച്വറി തികച്ചയുടൻ റെയ്നയെ ഇഷ് സോധി സ്റ്റുവർട്ട് ബിന്നിയുടെ കൈകളിലെത്തിച്ചു. ഇരുവരുടെയും പുറത്താകൽ ടീമിെൻറ സ്കോറിങ്ങിനെയും ബാധിച്ചു.
എന്നാൽ, സാം ബില്ലിങ്സിനെ (27) കൂട്ടുപിടിച്ച് ക്യാപ്റ്റൻ എം.എസ്. ധോണി (32 നോട്ടൗട്ട്) നാലാം വിക്കറ്റിൽ ചേർത്ത 55 റൺസാണ് ചെെന്നെ ടീം ടോട്ടൽ 170 കടത്തിയത്. മറുപടി ബാറ്റിങ്ങിൽ ബട്ലർ ഒറ്റയാനായി നിലയുറപ്പിച്ചതോടെ ഒരു പന്ത് ശേഷിക്കെ രാജസ്ഥാൻ വിജയം നേടുകയായിരുന്നു. ഇതിനിടെ ബെൻസ്റ്റോക്സും (11) അജിൻക്യ രഹാനെയും (4) പ്രശാന്ത് ചോപ്രയും (8) വന്നു മടങ്ങി. 60 പന്തിൽ 11 ബൗണ്ടറിയും രണ്ടു സിക്സും പറത്തിയാണ് ബട്ലർ പുറത്താവാതെ വിജയമൊരുക്കിയത്. അർബുദ ബോധവത്കരണത്തിെൻറ ഭാഗമായി പിങ്ക് നിറത്തിലുള്ള ജഴ്‌സിയിലാണ് രാജസ്ഥാന്‍ റോയല്‍സ് കളത്തിലിറങ്ങിയത്.