Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightപൂണെയിൽ സുരേഷ്​ റൈന...

പൂണെയിൽ സുരേഷ്​ റൈന വെടിക്കെട്ട്​; മുംബൈക്ക്​ 170 റൺസ്​ വിജയലക്ഷ്യം

text_fields
bookmark_border
പൂണെയിൽ സുരേഷ്​ റൈന വെടിക്കെട്ട്​; മുംബൈക്ക്​ 170 റൺസ്​ വിജയലക്ഷ്യം
cancel
camera_alt??? ???????????? ?????? ???????? ?????????? ??? ????? ???????? ????????? ??????? ??? ?????? ???????? ??????????

ചെ​ന്നൈ: ആ​വ​നാ​ഴി​യി​ലെ അ​സ്​​ത്ര​ങ്ങ​ൾ ഇ​നി​യും തീ​ർ​ന്നി​ല്ലെ​ന്ന്​ സു​രേ​ഷ്​ റെ​യ്​​ന തെ​ളി​യി​ച്ച​പ്പോ​ൾ മും​ബൈ ഇ​ന്ത്യ​ൻ​സി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ ചെ​ന്നൈ​ക്ക്​ ഭേ​ദ​പ്പെ​ട്ട സ്​​കോ​ർ. 47 പ​ന്തി​ൽ 75 റ​ൺ​സ​ടി​ച്ചെ​ടു​ത്ത റെ​യ്​​ന​യു​ടെ മി​ക​വി​ൽ 20 ഒാ​വ​റി​ൽ അ​ഞ്ചു​ വി​ക്ക​റ്റ്​ ന​ഷ്​​ട​ത്തി​ൽ ചെ​ന്നൈ 169 റ​ൺ​സെ​ടു​ത്തു. നാ​ല്​ കൂ​റ്റ​ൻ സി​ക്​​സു​ക​ളും ആ​റ്​ ഫോ​റു​ക​ളും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു റെ​യ്​​ന​യു​ടെ ഇ​ന്നി​ങ്​​സ്.

നി​ർ​ണാ​യ​ക​മാ​യ ഏ​ഴാം മ​ത്സ​ര​ത്തി​ൽ ടോ​സ്​ നേ​ടി​യ മും​ബൈ ക്യാ​പ്​​റ്റ​ൻ രോ​ഹി​ത്​ ശ​ർ​മ ചെ​ന്നൈ​യെ ബാ​റ്റി​ങ്ങി​ന​യ​ക്കു​ക​യാ​യി​രു​ന്നു. ഇ​ന്നി​ങ്​​സി​​​െൻറ അ​ഞ്ചാം ഒാ​വ​റി​ൽ സ്​​കോ​ർ 26ൽ ​എ​ത്തി​നി​ൽ​ക്കേ ചെ​െ​ന്നെ​ക്ക്​ വെ​ട​ി​ക്കെ​ട്ട്​ ഒാ​പ​ണ​ർ ഷെ​യ്​​ൻ വാ​ട്​​സ​ണെ (12) ന​ഷ്​​ട​മാ​യി. തു​ട​ർ​ന്ന്​ ഒ​ത്തു​ചേ​ർ​ന്ന ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ലെ ഹീ​റോ അ​മ്പാ​ട്ടി റാ​യു​ഡു​വും സു​രേ​ഷ്​ റെ​യ്​​ന​യും ചെ​ന്നൈ​യെ മു​ന്നോ​ട്ടു​ന​യി​ച്ചു.

ര​ണ്ടാം വി​ക്ക​റ്റി​ൽ ഇ​രു​വ​രും ചേ​ർ​ന്ന്​ 71 റ​ൺ​സാ​ണ്​ കൂ​ട്ടി​ച്ചേ​ർ​ത്ത​ത്. കൃ​ണാ​ൽ പാ​ണ്ഡ്യ​യു​ടെ പ​ന്തി​ൽ ബെ​ൻ ക​ട്ടി​ങ്ങി​ന്​ ക്യാ​ച്ച്​ ന​ൽ​കി റാ​യ​ു​ഡു (46) മ​ട​ങ്ങു​േ​മ്പാ​ൾ സ്​​കോ​ർ​ബോ​ർ​ഡി​ൽ 97 റ​ൺ​സാ​യി​രു​ന്നു. ശേ​ഷം സ്​​ഥാ​ന​ക്ക​യ​റ്റ​ത്തോ​ടെ ക്രീ​സി​ലെ​ത്തി​യ ക്യാ​പ്​​റ്റ​ൻ ധോ​ണി​യെ കൂ​ട്ടു​പി​ടി​ച്ച്​ റെ​യ്​​ന സ്​​കോ​ർ ബോ​ർ​ഡ്​ ച​ലി​പ്പി​ക്കാ​ൻ തു​ട​ങ്ങി. എ​ന്നാ​ൽ, റെ​യ്​​ന അ​ർ​ധ​ശ​ത​കം തി​ക​ച്ച​തി​നു​ പി​ന്നാ​ലെ 17ാം ഒാ​വ​റി​ലെ ആ​ദ്യ പ​ന്തി​ൽ ധോ​ണി​യെ (26) എ​വി​ൻ ലൂ​യി​സി​​​െൻറ കൈ​ക​ളി​ലെ​ത്തി​ച്ച്​ മി​ച്ച​ൽ മ​ക്ല​നാ​ഗ​ൻ കൂ​ട്ടു​കെ​ട്ട്​ പൊ​ളി​ച്ചു. ബ്രാ​വോ വ​ന്ന​പോ​ലെ​ത​ന്നെ മ​ക്ല​നാ​ഗ​​​െൻറ പ​ന്തി​ൽ മ​ർ​ക​ണ്ഡെ​ക്ക്​ ക്യാ​ച്ച്​ ന​ൽ​കി പൂ​ജ്യ​നാ​യി മ​ട​ങ്ങി. സാം ​ബി​ല്ലി​ങ്​​സി​നും (3) തി​ള​ങ്ങാ​നാ​യി​ല്ല. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chennai super kingsmalayalam newssports newsIPL 2018
News Summary - IPL 2018 chennai super kings- Sports news
Next Story