Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightവെടിക്കെട്ടിന് അതേ...

വെടിക്കെട്ടിന് അതേ നാണയത്തിൽ മറുപടി; എട്ടാം തോൽവിയോടെ ഗുജറാത്തും പുറത്ത്​

text_fields
bookmark_border
വെടിക്കെട്ടിന് അതേ നാണയത്തിൽ മറുപടി; എട്ടാം തോൽവിയോടെ ഗുജറാത്തും പുറത്ത്​
cancel
ന്യൂഡൽഹി: പത്തുവർഷത്തെ ​െഎ.പി.എൽ ചരിത്രത്തി​െല ഏറ്റവും മികച്ച രണ്ടാമത്തെ റൺ ചേസിങ്ങിന്​ സാക്ഷിയായ പോരാട്ടത്തിനൊടുവിൽ ഡൽഹി ഡെയർഡെവിൾസിന്​ തകർപ്പൻ ജയം. ​പ്ലേഒാഫ്​ പ്രതീക്ഷ നിലനിർത്താൻ വിജയപ്രതീക്ഷയോടെയിറങ്ങിയ ഗുജറാത്ത്​ ക്യാപ്​റ്റൻ സുരേഷ്​ റെയ്​നയുടെയും (77) ദിനേഷ്​ കാർത്തികി​െൻറയും (65) ‘സിംഹവീര്യ’ത്തിലൂടെ ഏഴു വിക്കറ്റ്​ നഷ്​ടത്തിൽ 208 റൺസെടുത്തപ്പോൾ ജയം തീരുമാനിച്ചുറപ്പിച്ചതായിരുന്നു. പക്ഷേ, തൃശൂർ പൂരത്തലേന്ന്​ മറ്റൊരു റൺപൂരമായിരുന്നു ഫിറോസ്​ഷാ കോട്​ല മൈതാനിയിൽ കാത്തുവെച്ചത്​. ഗുജറാത്തി​െൻറ വെടിക്കെട്ടിന്, അതേ നാണയത്തിൽ ഡൽഹി മറുപടി നൽകിയപ്പോൾ ഏഴുവിക്കറ്റി​െൻറ വമ്പൻ ജയം. മലയാളി താരം സഞ്​ജു സാംസണും (31 പന്തിൽ 61), പുതുമുഖതാരം ഋഷഭ്​ പന്തും (43 പന്തിൽ 97) ആഞ്ഞുവീശിയതോടെ ​കളി ഡൽഹിയുടെ വഴിക്കായി. തോൽവിയോടെ ഗുജറാത്തി​െൻറ പ്ലേ ഒാഫ്​ സാധ്യത പൂർണമായും അവസാനിച്ചു.

നായകൻ കരുൺ നായർ (12) മൂന്നാം ഒാവറിൽ പുറത്തായിടത്തുനിന്നാണ്​ സഞ്​ജുവും പന്തും ചേർന്ന്​ കളി മാറ്റിമറിച്ചത്​. ഒമ്പത്​ സിക്​സും ആറു ഫോറും അതിർത്തികടത്തിയ ഋഷഭ്​ പന്ത്​ സെഞ്ച്വറിക്കരികെ ​ബേസിൽതമ്പിയുടെ പന്തിലാണ്​ പുറത്താകുന്നത്​. ഏഴു സിക്​സുകൾ പറത്തി 31 പന്തിലാണ്​ സഞ്​ജു 61 റൺസെടുക്കുന്നത്​. ഇരുവരും നൽകിയ വിജയപ്രതീക്ഷകളെ ശ്രേയസ്​ അയ്യറും (14) കൊറി ആൻഡേഴ്​സണും(18) പുറത്താകാതെ പൂർത്തിയാക്കിയതോടെ ഡൽഹിക്ക്​ നാലാം വിജയമായി.  ഗുജറാത്ത്​ നിരയിൽ സുരേഷ്​ റെയ്​നക്ക്​ (43 പന്തിൽ 77) കൂട്ടായി ദിനേഷ്​ കാർത്തികാണ്​ (34 പന്തിൽ 65) ന​െട്ടല്ലായത്​. ആരോൺ ഫിഞ്ച്​ 27 റൺസെടുത്തു. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IPL 2017
News Summary - IPL 2017
Next Story