Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

െഎ.​പി.​എ​ൽ: കോ​ഹ്​​ലി​യു​ടെ തീ​രു​മാ​നം രാ​ണ്ടാ​ഴ്​​ച​ക്ക​കം 

text_fields
bookmark_border
െഎ.​പി.​എ​ൽ: കോ​ഹ്​​ലി​യു​ടെ തീ​രു​മാ​നം രാ​ണ്ടാ​ഴ്​​ച​ക്ക​കം 
cancel
ന്യൂഡൽഹി: ആസ്ട്രേലിയക്കെതിരായ മത്സരത്തിനിടെ തോളിനു പരിക്കേറ്റ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി െഎ.പി.എൽ മത്സരത്തിനുണ്ടാവുമോയെന്ന കാര്യത്തിൽ ഏപ്രിൽ രണ്ടാം വാരത്തോടെ മാത്രമേ വിവരം ലഭിക്കൂവെന്ന് ബി.സി.സി.െഎ. കോഹ്ലിയുടെ ചികിത്സ നടന്നുകൊണ്ടിരിക്കുകയാണെന്നും മറ്റു വിവരങ്ങൾക്ക് രണ്ടാഴ്ച കഴിേഞ്ഞ പറയാനാവൂവെന്നും ബി.സി.സി.െഎ വാർത്തക്കുറിപ്പിൽ അറിയിച്ചു. നേരത്തേ െഎ.പി.എല്ലിലെ ആദ്യത്തെ കുറച്ചു മത്സരം നഷ്ടമാകുമെന്നായിരുന്നു അറിയിച്ചിരുന്നത്. 

എന്നാൽ, ജൂണിൽ ആരംഭിക്കുന്ന ചാമ്പ്യൻ ട്രോഫിക്കു മുന്നോടിയായി താരത്തിന് പൂർണ വിശ്രമം ആവശ്യമായി വന്നേക്കുമെന്നും സൂചനയുണ്ട്. നേരത്തേ കോഹ്ലിക്കു പുറമെ ഇന്ത്യൻ താരങ്ങളായ ലോകേഷ് രാഹുൽ, രവിചന്ദ്രൻ അശ്വിൻ, മുരളി വിജയ് തുടങ്ങിയവർക്കും പരിക്കുകാരണം െഎ.പി.എല്ലിൽനിന്ന് പൂർണമായും വിട്ടുനിൽക്കേണ്ടിവരുമെന്ന് അറിയിച്ചിരുന്നു.
 
Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - IPL 2017: Virat Kohli
Next Story