എലിമിനേറ്റർ റൗണ്ടിൽ കൊൽക്കത്തക്ക് 129 റൺസ് വിജയലക്ഷ്യം
text_fieldsബംഗളൂരു: തോറ്റാൽ െഎ.പി.എൽ ഫൈനൽ കാണാതെ പുറത്താകുന്ന നിർണായകമായ എലിമിനേറ്റർ റൗണ്ടിൽ സൺറൈസേഴ്സ് ഹൈദരബാദിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് 129 റൺസ് വിജയലക്ഷ്യം.
ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദ് ഉമേഷ് യാദവിെൻറയും കോൾട്ടർ നൈലിെൻറയും തീ തുപ്പിയ പന്തുകൾക്കുമുന്നിൽ കാര്യമായി പിടിച്ചു നിൽക്കാൻ ആരുമില്ലാതെ വന്നപ്പോൾ വാർണറും സംഘവും 20ഒാവറിൽ ആറ് വിക്കറ്റിന് 128 റൺസിന് ചുരുങ്ങുകയായിരുന്നു.
നൈൽ മൂന്നു വിക്കറ്റ് വീഴ്ത്തിയപ്പോൾ ഉമേഷ് രണ്ട് വിക്കറ്റ് സ്വന്തമാക്കി.
ഇന്നത്തെ മത്സരം തോൽക്കുന്നവർ ഫൈനൽ കാണാതെ പുറത്താകും. ജയിക്കുന്നവർക്ക് ഫൈനലിൽ കടക്കണമെങ്കിൽ മുംബൈ ഇന്ത്യൻസിനെതിരെ രണ്ടാം എലിമിനേറ്റർ കടമ്പ കൂടി കടക്കണം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.