Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗംഭീറിനെ ചാമ്പ്യസ് ട്രോഫി ടീമിൽ ഉള്‍പ്പെടുത്തണമെന്ന് ഗാംഗുലി

text_fields
bookmark_border
ഗംഭീറിനെ ചാമ്പ്യസ് ട്രോഫി ടീമിൽ ഉള്‍പ്പെടുത്തണമെന്ന് ഗാംഗുലി
cancel

കൊൽക്കത്ത: ഐ.സി.സി ചാമ്പ്യസ് ട്രോഫി ടീമിൽ ഗംഭീറിനെ ഉള്‍പ്പെടുത്തണമെന്ന് മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി ആവശ്യപ്പെട്ടു. ഗംഭീര്‍ ഇന്ത്യന്‍ ടീമില്‍ സ്ഥാനം അര്‍ഹിക്കുന്നുണ്ടെന്ന് ഗാംഗുലി പറഞ്ഞു. ഐ.പി.എല്ലില്‍ ഗംഭീറിന്റെത് മികച്ച പ്രകടനമാണ്. കെ.എല്‍ രാഹുലിന് പരിക്കേറ്റതിനാല്‍ ഗംഭീറിന് അവസരം ലഭിക്കുമെന്ന് കരുതുന്നതായും ഗാംഗുലി പറഞ്ഞു.

ഐ.പി.എല്‍ പത്താം സീസണില്‍ തകര്‍പ്പന്‍ ബാറ്റിങ് പ്രകടനമാണ് ഗംഭീറിൻെറത്. പതിനൊന്ന് മത്സരങ്ങളില്‍നിന്നായി നാല് അര്‍ധസെഞ്ച്വറികളുള്‍പ്പെടെ 411 റണ്‍സ് ഗംഭീര്‍ ഇതിനകം നേടിക്കഴിഞ്ഞു. ഇംഗ്ലണ്ടിനെതിരെ 2013ലാണ് ഗംഭീര്‍ അവസാനമായി നീലക്കുപ്പായത്തിലിറങ്ങിയത്. 
 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - ipl 2017, Gautam Gambhir
Next Story