ന്യൂഡൽഹി: സമനിലയിലായ ട്വൻറി20 പരമ്പരക്കു ശേഷം ദക്ഷിണാഫ്രിക്കയെ ടെസ്റ്റിൽ വീഴ് ത്താൻ ഇന്ത്യയുടെ തുറുപ്പുശീട്ടായിരുന്ന പേസർ ജസ്പ്രീത് ബുംറക്ക് പരിക്ക്. പുറംഭാഗ ത്തേറ്റ പരിക്കിനെ തുടർന്ന് ടീമിൽനിന്ന് ബുംറയെ മാറ്റിനിർത്താൻ ദേശീയ സീനിയർ സെല ക്ഷൻ കമ്മിറ്റി തീരുമാനിച്ചു. പകരം, ഉമേഷ് യാദവിനെ ഉൾപ്പെടുത്തും.
പരിക്ക് ഗുരുതരമല്ല. ഇതുവരെ 12 ടെസ്റ്റുകൾ മാത്രം കളിച്ച ബുംറ 19.24 ശരാശരിയിൽ 62 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്. കഴിഞ്ഞ വിൻഡീസ് പര്യടനത്തിൽ 13 വിക്കറ്റ് വീഴ്ത്തി ഇന്ത്യൻ പരമ്പര നേട്ടത്തിൽ നിർണായകമായിരുന്നു. രണ്ടു തവണ അഞ്ചു വിക്കറ്റുകൾ വീഴ്ത്തിയ താരം ഒരു ഹാട്രിക്കും നേടി. ആസ്ട്രേലിയൻ മണ്ണിൽ ഏഴു റൺസ് മാത്രം വിട്ടുനൽകി അഞ്ചു വിക്കറ്റ് വീഴ്ത്തിയായിരുന്നു ബുംറയുടെ ടെസ്റ്റ് അരങ്ങേറ്റം.
11ാം ടെസ്റ്റ് എത്തുേമ്പാഴേക്ക് ആസ്ട്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, വിൻഡീസ് എന്നീ രാജ്യങ്ങളിലൊക്കെയും അഞ്ചു വിക്കറ്റ് പൂർത്തിയാക്കിയ ഇന്ത്യക്കാരെനന്ന റെക്കോഡ് സ്വന്തം പേരിലാക്കി. ഒക്ടോബർ രണ്ടിന് വിശാഖപട്ടണത്താണ് ആദ്യ ടെസ്റ്റ് മത്സരം തുടങ്ങുന്നത്. രണ്ടാമത്തേത് 10നും മൂന്നാമത്തേത് 19നും ആരംഭിക്കും. ട്വൻറി20 പരമ്പരയിൽ ബുംറക്ക് വിശ്രമം നൽകിയിരുന്നു. കഴിഞ്ഞ ദിവസം നടത്തിയ പതിവു പരിശോധനയിലാണ് പരിക്ക് കണ്ടെത്തിയത്. ഉമേഷ് യാദവിനു പുറമെ മുഹമ്മദ് ഷമി, ഇശാന്ത് ശർമ എന്നിവരാകും പേസർമാർ.