Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightആദ്യ ട്വൻറി 20:...

ആദ്യ ട്വൻറി 20: ഇന്ത്യക്ക്​ തകർപ്പൻ ജയം​

text_fields
bookmark_border
ആദ്യ ട്വൻറി 20: ഇന്ത്യക്ക്​ തകർപ്പൻ ജയം​
cancel
camera_alt??? ????????? ????? ??????? ???????

ന്യൂഡൽഹി: അങ്ങനെ ന്യുസിലാൻഡിനെതിരെ ട്വൻറി 20 ക്രിക്കറ്റിലെ ശാപം ഇന്ത്യ മായ്​ച്ചു. വെറ്ററൻ ബൗളർ ആശിഷ്​ നെഹ്​റ 38ആം വയസ്സിൽ വിരമിച്ച മത്സരത്തിൽ കിവീസിനെതിരെ ഇന്ത്യക്ക്​ 53 റൺസി​​െൻറ ഉജ്ജ്വല ജയം.

ട്വൻറി ട്വൻറി ലോക കപ്പു വരെ നേടിയ ടീമാണ്​. എന്നിട്ടും ന്യുസിലൻഡാണ്​ എതിരാളികളെങ്കിൽ ഇതുവരെ അക്കൗണ്ടിൽ ശേഷിച്ചിരുന്നത്​ പരാജയം മാത്രമായിരുന്നു.. പല റെക്കോർഡുകളും മറികടന്ന വിരാട്​ ​കോഹ്​ലിയും സംഘവും പരാജയത്തി​​െൻറ ആ റെക്കോർഡ്​ തൂത്തെറിഞ്ഞു.

 53 റൺസി​​​െൻറ ഉജ്ജ്വല ജയം. ഇന്ത്യ ഉയർത്തിയ 203 റൺസി​​​െൻറ വെല്ലുവിളി മറികടക്കാൻ കഴിയാതെ പതറിയ കിവീസ്​ എട്ട്​ വിക്കറ്റിന്​ 149ന്​ റൺസിന്​ കീഴടങ്ങി.

ഫിറോസ്​ ഷാ കോട്​ലയിൽ ഒരു ഘട്ടത്തിലും ഇന്ത്യക്ക്​ വെല്ലുവിളി ഉയർത്താൻ കഴിയാതെ പോയ മത്സരത്തിൽ വിക്കറ്റ്​ കീപ്പർ ബാറ്റ്​സ്​മാൻ ടോം ലാതമും (39) ക്യാപ്​റ്റൻ കെയ്​ൻ വില്ല്യംസും (28) മാത്രമാണ്​ ഭേദപ്പെട്ട പ്രകടനം നടത്തിയത്​. അവസാന മത്സരം കളിക്കുന്ന വെറ്ററൻ ബൗളർ ആശിഷ്​ നെഹ്​റയ്​ക്കൊപ്പം ബൗളിങ്​ ഒാപ്പൺ ചെയ്​തത്​ സ്​പിന്നർ യുസ്​വേന്ദ്ര ചാഹലായിരുന്നു. ആദ്യ ഒാവറിൽ തന്നെ ചാഹൽ മാർട്ടിൻ ഗുപ്​റ്റിലിനെ വീഴ്​ത്തി. നൂല്​ കെട്ടിപ്പിടിച്ച വിധം സൈറ്റ്​ സ്​ക്രീനിനു നേരേ ഉയർത്തി അടിച്ച പന്ത്​ അസാമാന്യ വേഗത്തിൽ പറന്നുയർന്ന്​ ഹർദിക്​ പാണ്ഡ്യ കൈപ്പിടിയിലൊതുക്കിയത്​ അവിശ്വസനീയമായി സ്​റ്റേഡിയം കണ്ടുനിന്നു. ഒരു നിമിഷം ഗുപ്​റ്റിലിനു പോലും വിശ്വസിക്കാനായില്ല ആ ക്യാച്ച്​. അത്ര മനോഹരമായിരുന്നു പാണ്ഡ്യയുടെ ക്യാച്ച്​.

പിന്നെ വിക്കറ്റുകൾ പൊഴിഞ്ഞുകൊണ്ടേയിരുന്നു. കോളിൻ മൺറോയുടെ കുറ്റി ഭുവനേശ്വറി​​​െൻറ യോർക്കറിൽ തെറിച്ചു. പിന്നീട്​ വാലറ്റത്ത്​ മിച്ചൽ സാൻറ്​നർ മാത്രമാണ്​ പോരാടിയുള്ളു.

നേരത്തെ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക്​ ആദ്യ മത്സരത്തിൽ മികച്ച തുടക്കമാണ്​ കിട്ടിയത്​. സ്വന്തം ഗ്രൗണ്ടിൽ ശിഖർ ധവാൻ കത്തിക്കയറിയപ്പോൾ മറുവശത്ത്​ രോഹിത്​ ശർമയും ഒപ്പം ചേർന്നു. ഒന്നാം വിക്കറ്റിൽ ഇന്ത്യ വരവ​ു വെച്ചത്​ 158 റൺസി​​​​െൻറ തകർപ്പൻ കൂട്ടുകെട്ട്​. ട്വൻറി 20യിൽ ഇന്ത്യയുടെ റെക്കോർഡ്​ ഒാപ്പണിങ്​ കൂട്ടുകെട്ടാണ്​ പിറന്നത്​.


ടോസ്​ നേടിയ ന്യുസിലൻഡ്​ ഇന്ത്യയെ ബാറ്റിങ്ങിനിറക്കി. ഒാരോ പന്തിലും ആക്രമിച്ചു കയറിയ സഖ്യം അതിവേഗം സെഞ്ച്വറി കൂട്ടുകെട്ട്​ പിന്നിട്ടു. ധവാനും രോഹിതും 80 വീതം റൺസ്​ നേടി.


52 പന്തിൽ 10 ബൗണ്ടറിയും രണ്ട്​ സിക്​സറുമായി ധവാനായിരുന്നു ആക്രമണത്തിൽ മുന്നിൽ. 55 പന്തിൽ നാല്​ സിക്​സറും ആറ്​ ബൗണ്ടറിയുമായി രോഹിതും മോശമാക്കിയില്ല.


17ാമത്തെ ഒാവറിലെ രണ്ടാമത്തെ പന്തുവരെ കാത്തിരിക്കേണ്ടിവന്നു കിവീസിന്​ ആദ്യ വിക്കറ്റ്​ വീഴ്​ത്താൻ. ടിം സോഥിയുടെ പന്തിൽ വിക്കറ്റ്​ കീപ്പർ ടോം ലാതം പിടിച്ച്​ ധവാനാണ്​ ആദ്യം വീണത്​. പിഞ്ച്​ ഹിറ്ററുടെ റോളിൽ ഇറങ്ങിയ ഹർദിക്​ പാണ്ഡ്യ രണ്ടാം പന്തിൽ ​േസാധിക്ക് തന്നെ വിക്കറ്റ്​ നൽകി പൂജ്യനായി മടങ്ങി. ലാതമിനു തന്നെ ക്യാച്ച്​.


പിന്നീട്​ രോഹിതും അധികം നിന്നില്ല. റിവ്യുവിൽ ​ട്ര​​​െൻറ്​ ബോൾട്ടി​​​​െൻറ പന്തിൽ രോഹിത്​ വീണു. വിക്കറ്റ്​ കീപ്പർ ലാതമിന്​ മൂന്നാമത്തെ ക്യാച്ച്​.
അവസാന ഒാവറുകളിൽ പ്രതീക്ഷിച്ച റൺസ്​ കയറിയില്ലെങ്കിലും 11 പന്തിൽ മൂന്നു സിക്​സറുമായി ​വിരാട്​ കോഹ്​ലി 26 റൺസും രണ്ടു പന്തിൽ സിക്​സറടക്കം ഏഴ്​ റൺസുമായി ധോണിയും സ്​കോർ 200 കടത്തി.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Cricket Newsindia Vs Newzealand twenty twenty
News Summary - indiavsnewzeland first twenty twenty
Next Story