ജി.​എ​സ്​ ല​ക്ഷ്​​മി െഎ.​സി.​സി മാ​ച്ച്​ റ​ഫ​റി​

22:56 PM
14/05/2019
ദു​ബൈ: ​െഎ.​സി.​സി മാ​ച്ച്​ റ​ഫ​റി​യാ​യി ച​രി​ത്രം കു​റി​ച്ച്​ ഇ​ന്ത്യ​ക്കാ​രി​യാ​യ ജി.​എ​സ്​ ല​ക്ഷ്​​മി. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ്​ ​െഎ.​സി.​സി​യു​ടെ അ​ന്താ​രാ​ഷ്​​ട്ര പാ​ന​ലി​ലേ​ക്ക്​ ല​ക്ഷ്​​മി​യെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. ഇ​തോ​ടെ, ഇൗ ​പ​ദ​വി​യി​ലെ​ത്തു​ന്ന ആ​ദ്യ വ​നി​ത​യെ​ന്ന റെ​ക്കോ​ഡ്​ ജി.​എ​സ്​ ല​ക്ഷ്​​മി​യു​ടെ പേ​രി​ലാ​യി.

അ​ന്താ​രാ​ഷ്​​ട്ര മ​ത്സ​ര​ങ്ങ​ളി​ൽ മാ​ച്ച്​ റ​ഫ​റി​യാ​യി ഇ​വ​രെ ഉ​ട​ൻ നി​യ​മി​ക്കും. പു​രു​ഷ ക്രി​ക്ക​റ്റ്​ മ​ത്സ​രം നി​യ​ന്ത്രി​ച്ച ആ​ദ്യ വ​നി​ത​യാ​യി ആ​സ്​​ട്രേ​ലി​യ​യു​ടെ ​െക്ല​യ​ർ പൊ​ളോ​സാ​ക്​ ച​രി​ത്രം കു​റി​ച്ച​തി​​െൻറ ചു​വ​ടു​പി​ടി​ച്ചാ​ണ്​ ല​ക്ഷ്​​മി​യു​ടെ വ​ര​വ്.  

51കാ​രി​യാ​യ ല​ക്ഷ്​​മി 2008ലാ​ണ്​ ആ​ഭ്യ​ന്ത​ര ക്രി​ക്ക​റ്റ്​​ മ​ത്സ​ര​ങ്ങ​ളി​ൽ മാ​ച്ച്​ ഒ​ഫീ​ഷ്യ​ലാ​യി രം​ഗ​ത്തു​വ​രു​ന്ന​ത്. മൂ​ന്ന്​ രാ​ജ്യാ​ന്ത​ര വ​നി​താ ഏ​ക​ദി​ന​ങ്ങ​ളി​ലും മൂ​ന്ന്​ ട്വ​ൻ​റി20 മ​ത്സ​ര​ങ്ങ​ളി​ലും ഒ​ഫീ​ഷ്യ​ലാ​യി. 
Loading...
COMMENTS