Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മിതാലിക്കും സംഘത്തിനും പ്രധാനമന്ത്രിയുടെ സ്വീകരണം
text_fieldsbookmark_border
ന്യൂഡൽഹി: രാജ്യത്തിെൻറ അഭിമാനമായി മടങ്ങിയെത്തിയ പെൺകൊടികൾക്ക് പ്രധാനമന്ത്രിയുടെ സ്വീകരണം. ബുധനാഴ്ച മുംബൈയിൽ വിമാനമിറങ്ങിയ മിതാലി രാജും സംഘവും വ്യാഴാഴ്ച ഡൽഹിയിലെത്തിയപ്പോഴാണ് പ്രധാനമന്ത്രിയും കായിക മന്ത്രി വിജയ് ഗോയലും പ്രത്യേക സ്വീകരണമൊരുക്കിയത്. താരങ്ങളുമായി സംവദിച്ച പ്രധാനമന്ത്രി, രാജത്തെ 125 കോടികൾക്കും അഭിമാനകരമാണ് ടീമിെൻറ നേട്ടമെന്ന് പറഞ്ഞു. വളർന്നുവരുന്ന പെൺകുട്ടികൾക്ക് മാതൃകയും പ്രചോദനവും നൽകുന്നതാണ് മികവെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിനുശേഷം കളിക്കാർ ഒപ്പിട്ട ബാറ്റ് പ്രധാനമന്ത്രിക്ക് സമ്മാനിച്ചു.
Next Story
