Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മൂന്നാം ജയം തേടി ഇന്ത്യൻ വനിതകൾ ദക്ഷിണാഫ്രിക്കക്കെതിരെ
text_fieldsbookmark_border
പൊച്ചഫ്സ്ട്രോം: പുരുഷ ടീമിനെപ്പോലെ വനിതകളും ദക്ഷിണാഫ്രിക്കയിൽ തകർക്കുകയാണ്. ആദ്യ രണ്ട് ഏകദിനവും ജയിച്ച് പരമ്പര നേരേത്ത കൈക്കലാക്കിയ മിതാലി രാജും സംഘവും അവസാന മത്സരത്തിനിറങ്ങുേമ്പാൾ, ലക്ഷ്യം ആതിഥേയർക്കെതിരെ 3-0ത്തിെൻറ സമ്പൂർണ വിജയം. ആദ്യ മത്സരത്തിൽ ഇന്ത്യൻ വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്ക 125 റൺസിന് തോറ്റപ്പോൾ, രണ്ടാം മത്സരത്തിൽ 124 റൺസിനായിരുന്നു മുട്ടുമടക്കിയത്. രണ്ടു മത്സരത്തിലും ഇന്ത്യൻ ബൗളിങ്ങിനു മുന്നിലാണ് ദക്ഷിണാഫ്രിക്കൻ താരങ്ങൾക്ക് മുട്ടുവിറച്ചത്. ജുലാൻ ഗോസ്വാമിയും പൂനം യാദവുമാണ് തുറുപ്പുശീട്ടുകൾ. രണ്ടാം മത്സരത്തിൽ നാലു വിക്കറ്റ് നേടി, വനിത ക്രിക്കറ്റ് ചരിത്രത്തിൽ 200 വിക്കറ്റ് തികക്കുന്ന ആദ്യ താരമായി ഗോസ്വാമി മാറിയിരുന്നു. ഇരു മത്സരത്തിലും തിളങ്ങിയ സ്മൃതി മന്ദാനയാണ് ബാറ്റിങ്ങിലെ താരം. ആദ്യ മത്സരത്തിൽ 84 റൺസെടുത്തപ്പോൾ, രണ്ടാം മത്സരത്തിൽ സെഞ്ച്വറിയുമായി(135) ദക്ഷിണാഫ്രിക്കൻ ബൗളർമാരെ അടിച്ചുപറത്തി. മറ്റു താരങ്ങൾകൂടി തിളങ്ങിയാൽ പുരുഷ ടീമിനോടൊപ്പം വനിതകളും ചരിത്രം കുറിക്കും, തീർച്ച.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
