ഇന്ത്യൻ പര്യടനത്തിനുള്ള ഒാസീസ് ടീമായി
text_fieldsമെൽബൺ: ഇന്ത്യൻ പര്യടനത്തിനുള്ള ആസ്ട്രേലിയൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. സ് റ്റാർ പേസ് ബൗളർ മിച്ചൽ സ്റ്റാർക് പരിക്കുമൂലം ടീമിലില്ല. ഒാൾറൗണ്ടർ മിച്ചൽ മാർഷിനും ടീമിന് ഇടമില്ല. ഫെബ്രുവരി 24ന് ആരംഭിക്കുന്ന പരമ്പരയിൽ അഞ്ച് ഏകദിനങ്ങളും രണ്ട് ട്വൻറി20യുമാണുള്ളത്. 16 അംഗ ടീമിൽ 11 പേരും കഴിഞ്ഞമാസം ഇന്ത്യക്കെതിരെ ഏകദിന ടീമിൽ കളിച്ചവരാണ്. ആേരാൺ ഫിഞ്ച് തന്നെയാണ് നായകൻ.
ടീം: ആരോൺ ഫിഞ്ച് (ക്യാപ്റ്റൻ), പാറ്റ് കമ്മിൻസ്, അലക്സ് കാരി, ജേസൺ ബെഹ്റൻഡോർഫ്, നഥാൻ കോൾട്ടർനൈൽ, പീറ്റർ ഹാൻഡ്സ്കോംബ്, ഉസ്മാൻ ഖ്വാജ, നഥാൻ ലിയോൺ, ഷോൺ മാർഷ്, ഗ്ലെൻ മാക്സ്വെൽ, േജ റിച്ചാർഡ്സൺ, കെയ്ൻ റിച്ചാർഡ്സൺ, ഡിആർസി ഷോർട്, മാർകസ് സ്റ്റോയിനിസ്, ആഷ്ടൺ ടേണർ, ആദം സാംപ.
