Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_right...

ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയിലെ ഇന്ത്യൻ ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ചു

text_fields
bookmark_border
indian-test-team-120919.jpg
cancel

ന്യൂ​ഡ​ൽ​ഹി: ദ​ക്ഷി​ണാ​ഫ്രി​ക്ക​ക്കെ​തി​രാ​യ മൂ​ന്ന്​ മ​ത്സ​ര​ങ്ങ​ള​ട​ങ്ങി​യ ടെ​സ്​​റ്റ്​ പ​ര​മ്പ​ര​​ക് കു​ള്ള 15 അം​ഗ ഇ​ന്ത്യ​ൻ ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു. ദ​ക്ഷി​ണാ​ഫ്രി​ക്ക എ ​ടീ​മി​നെ​തി​രാ​യ മി​ക​ച്ച പ്ര​ക​ട​ ന​ത്തി​​​െൻറ മി​ക​വി​ൽ യു​വ​താ​രം ശു​ഭ്​​മാ​ൻ ഗി​ൽ ആ​ദ്യ​മാ​യി ടെ​സ്​​റ്റ്​ കു​പ്പാ​യ​മ​ണി​യാ​നൊ​രു​ങ്ങ ുേ​മ്പാ​ൾ ഒാ​പ്പ​ണ​ർ ലോ​കേ​ഷ്​ രാ​ഹു​ൽ ടീ​മി​ൽ​നി​ന്ന്​ പു​റ​ത്താ​യി. പേ​സർ ഉ​മേ​ഷ്​ യാ​ദ​വി​നെയും ഒ​ഴി​വ ാ​ക്കി.

രാ​ഹു​ൽ പു​റ​ത്താ​കു​ന്ന​തോ​ടെ രോ​ഹി​ത്​ ശ​ർ​മ​ക്ക്​ ടെ​സ്​​റ്റി​ലും ഇ​ന്നി​ങ്​​സ്​ ഒാ​പ്പ​ൺ ചെ​യ്യാ​ൻ അ​വ​സ​ര​മൊ​രു​ങ്ങും. രോ​ഹി​തി​നെ ഒാ​പ്പ​ണി​ങ്​ സ്ഥാ​ന​ത്തേ​ക്കാ​ണ്​ പ​രി​ഗ​ണി​ക്കു​ക​യെ​ന്ന ്​ സെ​ല​ക്​​ഷ​ൻ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എം.​എ​സ്​.​കെ. പ്ര​സാ​ദ്​ വ്യ​ക്​​ത​മാ​ക്കി. ഒാ​പ്പ​ണി​ങ്ങി​ലും മ​ധ്യ​നി​ര​യി​ലും ബാ​ക്കപ് ബാ​റ്റ്​​സ്​​മാ​നാ​യി​ട്ടാ​യി​രി​ക്കും ഗി​ൽ പ​രി​ഗ​ണി​ക്ക​പ്പെ​ടു​ക.

സെ​പ്​​റ്റം​ബ​ർ 26 മു​ത​ൽ വി​ശാ​ഖ​പ​ട്ട​ണ​ത്ത്​ ദ​ക്ഷി​ണാ​ഫ്രി​ക്ക​ക്കെ​തി​രെ ന​ട​ക്കു​ന്ന ​ത്രി​ദി​ന മ​ത്സ​ര​ത്തി​നു​ള്ള ബോ​ർ​ഡ്​ പ്ര​സി​ഡ​ൻ​റ്​​സ്​ ഇ​ല​വ​നെ രോ​ഹി​താ​കും ന​യി​ക്കു​ക. ക​ർ​ണാ​ട​ക​യു​ടെ മ​ല​യാ​ളി താ​രം ക​രു​ൺ നാ​യ​രും കേ​ര​ള താ​രം ജ​ല​ജ്​ സ​ക്​​സേ​ന​യും ടീ​മി​ലു​ണ്ട്.

ഒ​ക്​​ടോ​ബ​ർ ര​ണ്ടു​ മു​ത​ൽ വി​ശാ​ഖ​പ​ട്ട​ണ​ത്താ​ണ്​ ആ​ദ്യ ടെ​സ്​​റ്റ്. ര​ണ്ടാം ടെ​സ്​​റ്റ്​ പു​ണെ​യി​ലും (ഒ​ക്​​ടോ. 10-14) മൂ​ന്നാം ടെ​സ്​​റ്റ്​ റാ​ഞ്ചി​യി​ലും (ഒ​ക്​​ടോ. 19-23) ന​ട​ക്കും.

ടീം: ​വി​രാ​ട്​ കോ​ഹ്​​ലി (ക്യാ​പ്​​റ്റ​ൻ), മാ​യ​ങ്ക്​ അ​ഗ​ർ​വാ​ൾ, രോ​ഹി​ത്​ ശ​ർ​മ, ചേ​തേ​ശ്വ​ർ പു​ജാ​ര, അ​ജി​ൻ​ക്യ ര​ഹാ​നെ (വൈ​സ്​ ക്യാ​പ്​​റ്റ​ൻ), ഹ​നു​മ വി​ഹാ​രി, ഋ​ഷ​ഭ്​ പ​ന്ത്​ (വി​ക്ക​റ്റ്​ കീ​പ്പ​ർ), വൃ​ദ്ധി​മാ​ൻ സാ​ഹ (വി​ക്ക​റ്റ്​ കീ​പ്പ​ർ), ആ​ർ. അ​ശ്വി​ൻ, ര​വീ​ന്ദ്ര ജ​ദേ​ജ, കു​ൽ​ദീ​പ്​ യാ​ദ​വ്, മു​ഹ​മ്മ​ദ്​ ഷ​മി, ജ​സ്​​പ്രീ​ത്​ ബും​റ, ഇ​ഷാ​ന്ത്​ ശ​ർ​മ, ശു​ഭ്​​മാ​ൻ ഗി​ൽ

ബോ​ർ​ഡ്​ പ്ര​സി​ഡ​ൻ​റ്​​സ്​ ഇ​ല​വ​ൻ: രോ​ഹി​ത്​ ശ​ർ​മ (ക്യാ​പ്​​റ്റ​ൻ), മാ​യ​ങ്ക്​ അ​ഗ​ർ​വാ​ൾ, പ്രി​യ​ങ്ക്​ പാ​ഞ്ചാ​ൽ, അ​ഭി​മ​ന്യു ഇൗ​ശ്വ​ര​ൻ, ക​രു​ൺ നാ​യ​ർ, സി​ദ്ധേ​ഷ്​ ലാ​ഡ്, കെ.​എ​സ്. ഭ​ര​ത്, ജ​ല​ജ്​ സ​ക്​​സേ​ന, ധ​ർ​മേ​ന്ദ്ര ജ​ദേ​ജ, ആ​വേ​ശ്​ ഖാ​ൻ, ഷാ​ർ​ദു​ൽ ഠാ​കു​ർ, ഉ​മേ​ഷ്​ യാ​ദ​വ്.

shubhman-gill-120919.jpg

ശുഭാരംഭം കുറിക്കാൻ ഗിൽ
ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റി​​െൻറ ഭാ​വി​താ​രം എ​ന്ന്​ വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന ശു​ഭ്​​മാ​ൻ ഗി​ല്ലി​ന്​ നേ​രെ ഇ​നി​യും ക​ണ്ണ​ട​ക്കാ​ൻ സെ​ല​ക്​​ട​ർ​മാ​ർ​ക്കാ​കു​മാ​യി​രു​ന്നി​ല്ല. ക​രീ​ബി​യ​ൻ പ​ര്യ​ട​ന​ത്തി​ൽ ഇ​ന്ത്യ ‘എ’​ക്കാ​യി ടൂ​ർ​ണ​മ​െൻറി​ൽ മി​ക​ച്ച പ്ര​ക​ട​ന​വു​മാ​യി മു​ന്നേ​റ​വേ സീ​നി​യ​ർ ടീ​മി​ലേ​ക്ക്​ വി​ളി​യെ​ത്താ​ത്ത​തി​ലു​ള്ള നി​രാ​ശ താ​രം പ്ര​ക​ടി​പ്പി​ക്കു​ക​യും ചെ​യ്​​തി​രു​ന്നു. പ​ക്ഷേ, എ​ല്ലാ മ​റു​പ​ടി​യും ഗ്രൗ​ണ്ടി​ലാ​യി​രു​ന്നു ഗി​ൽ ഒ​രു​ക്കി​വെ​ച്ച​ത്. വെ​സ്​​റ്റി​ൻ​ഡീ​സ്​ ‘എ’​ക്കെ​തി​രെ മൂ​ന്നാം ച​തു​ർ​ദി​ന മ​ത്സ​ര​ത്തി​ൽ മൂ​ന്നി​ന്​ 13 എ​ന്ന നി​ല​യി​ൽ ഇ​ന്ത്യ​ൻ ടീം ​പ​ത​റി​നി​ൽ​ക്ക​വേ പു​റ​ത്താ​കാ​തെ 204 റ​ൺ​സ്​ സ്​​കോ​ർ ചെ​യ്​​ത ഗി​ൽ ര​ക്ഷ​ക​നാ​യി അ​വ​ത​രി​ക്കു​ക​യാ​യി​രു​ന്നു.

ഇ​തു കൂ​ടാ​തെ ക​ഴി​ഞ്ഞ ദി​വ​സം ദ​ക്ഷി​ണാ​ഫ്രി​ക്ക ‘എ’​ക്കെ​തി​രാ​യി തി​രു​വ​ന​ന്ത​പു​ര​ത്ത്​ ന​ട​ന്ന ടെ​സ്​​റ്റ്​ മ​ത്സ​ര​ത്തി​​െൻറ ആ​ദ്യ ഇ​ന്നി​ങ്​​സി​ൽ 90 റ​ൺ​സെ​ടു​ത്ത ഗി​ൽ ഫോ​മി​​െൻറ തു​ട​ർ​ച്ച കാ​ണി​ച്ചു. 14 ഫ​സ്​​റ്റ്​​ക്ലാ​സ്​ മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്നാ​യി 72.15 ശ​രാ​ശ​രി​യി​ൽ ഗി​ൽ 1443 റ​ൺ​സ്​ അ​ടി​ച്ചു​കൂ​ട്ടി​യി​ട്ടു​ണ്ട്. 268 റ​ൺ​സാ​ണ്​ ഉ​യ​ർ​ന്ന സ്​​കോ​ർ. അ​ഞ്ചു​മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്നും 104 റ​ൺ​സ്​ ശ​രാ​ശ​രി​യി​ൽ 728 റ​ൺ​സു​മാ​യി ക​ഴി​ഞ്ഞ ര​ഞ്​​ജി ട്രോ​ഫി സീ​സ​ണി​ൽ പ​ഞ്ചാ​ബി​​െൻറ ടോ​പ്​ സ്​​കോ​റ​റാ​യ​തും വ​ല​ൈ​ങ്ക​യ്യ​ൻ ടോ​പ്​​ഒാ​ർ​ഡ​ർ ബാ​റ്റ്​​സ്​​മാ​ൻ​ത​ന്നെ. ദ​ക്ഷി​ണാ​ഫ്രി​ക്ക​ക്കെ​തി​രെ ഇൗ ​വ​ർ​ഷം ജ​നു​വ​രി​യി​ൽ ഏ​ക​ദി​ന മ​ത്സ​രം ക​ളി​ച്ച്​ 20കാ​ര​ൻ ഇ​ന്ത്യ​ൻ ജ​ഴ്​​സി​യി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newssports newsIndian Test teamind vs sa
News Summary - Indian Test Squad For South Africa Series Announced
Next Story