Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഇന്ത്യയുടെ...

ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ  പര്യടനം ജനുവരിയിൽ

text_fields
bookmark_border
Cricket-team
cancel

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ്​ ടീ​മി​​െൻറ ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ പ​ര്യ​ട​നം ജ​നു​വ​രി​യി​ൽ ന​ട​ക്കും. മൂ​ന്ന്​ ടെ​സ്​​റ്റും ആ​റ്​ ഏ​ക​ദി​ന​വും മൂ​ന്ന്​ ട്വ​ൻ​റി20​യും അ​ട​ങ്ങു​ന്ന​താ​യി​രി​ക്കും പ​ര​മ്പ​ര. നേ​ര​ത്തെ നാ​ല്​ ടെ​സ്​​റ്റ്​ ന​ട​ത്താ​നാ​യി​രു​ന്നു ആ​ലോ​ച​ന. എ​ന്നാ​ൽ, ശ്രീ​ല​ങ്ക​ക്കെ​തി​രാ​യ ഇ​ന്ത്യ​യു​ടെ ടെ​സ്​​റ്റ്​ പ​ര​മ്പ​ര ഡി​സം​ബ​ർ അ​വ​സാ​നം​വ​രെ നീ​ളു​മെ​ന്ന​തി​നാ​ൽ ഒ​രു മ​ത്സ​രം വെ​ട്ടി​ക്കു​റ​ക്കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ, ബോ​ക്​​സി​ങ്​ ഡേ ​ടെ​സ്​​റ്റ്​ ന​ട​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​ക​ൾ അ​വ​സാ​നി​ച്ചു. ഡി​സം​ബ​ർ 26നോ ​ജ​നു​വ​രി ര​ണ്ടി​നോ ആ​ണ്​ ബോ​ക്​​സി​ങ്​ ഡേ ​എ​ന്ന പേ​രി​ൽ ​മ​ത്സ​ര​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്. എ​ന്നാ​ൽ, ജ​നു​വ​രി ആ​ദ്യ​വാ​ര​ത്തി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ എ​ത്തു​ന്ന ഇ​ന്ത്യ​ൻ ടീം ​പ​രി​ശീ​ല​ന മ​ത്സ​ര​ങ്ങ​ൾ​ക്ക്​ ശേ​ഷ​മെ രാ​ജ്യാ​ന്ത​ര മ​ത്സ​ര​ത്തി​നി​റ​ങ്ങു​ക​യു​ള്ളൂ. 

ബോ​ക്​​സി​ങ്​ ഡേ ​ടെ​സ്​​റ്റ്​ ന​ട​ത്തു​ന്ന​തി​നെ ചൊ​ല്ലി ബി.​സി.​സി.​െ​എ​യും ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ ക്രി​ക്ക​റ്റ്​ ബോ​ർ​ഡും ത​മ്മി​ൽ വാ​ക്കു​ത​ർ​ക്ക​മു​ണ്ടാ​യി​രു​ന്നു. ബോ​ക്​​സി​ങ്​ ഡേ ​മ​ത്സ​രം ന​ട​ത്താ​ൻ ഇ​ന്ത്യ സ​ഹ​ക​രി​ക്ക​ണ​മെ​ന്ന്​ ദ​ക്ഷി​ണാ​ഫ്രി​ക്ക ആ​വ​ശ്യ​പ്പെ​െ​ട്ട​ങ്കി​ലും ബി.​സി.​സി.​െ​എ അ​നു​കൂ​ല നി​ല​പാ​ട്​ സ്വീ​ക​രി​ച്ചി​രു​ന്നി​ല്ല. മ​ത്സ​ര വേ​ദി​ക​ളും തീ​യ​തി​യും പി​ന്നീ​ട്​ പ്ര​ഖ്യാ​പി​ക്കും. 

Show Full Article
TAGS:Cricket india Spouth Africa sports news malayalam news 
News Summary - Indian Cricket Team visit South Africa - Sports News
Next Story