കേപ്ടൗൺ: ന്യൂലാൻഡ്സിലെ മണ്ണിൽ ഒരു ചരിത്ര മുഹൂർത്തം കൈവിട്ടതിെൻറ നിരാശയിലാണ് ടീം ഇന്ത്യ. സ്വന്തം മണ്ണിലെ വിജയ തുടർച്ചകളുമായി ദക്ഷിണാഫ്രിക്കയിലേക്ക് വിമാനം കയറുേമ്പാൾ വിശകലന വിദഗ്ധർ ആവർത്തിച്ച മുന്നറിയിപ്പുകൾ പകൽപോലെ യാഥാർഥ്യമായ ദിവസങ്ങൾ. പരമ്പരയിൽ രണ്ട് ടെസ്റ്റുകൾ കൂടി ബാക്കിനിൽക്കെ കേപ്ടൗണിലെ 72 റൺസ് തോൽവിയുടെ മുറിയുണക്കാൻ മറുമരുന്ന് എന്തുണ്ട്? നായകൻ വിരാട് കോഹ്ലിയും കോച്ച് രവിശാസ്ത്രിയും വരുംദിനങ്ങളിൽ തലപുകക്കുന്നത് ഇൗ ചോദ്യങ്ങൾക്ക് ഉത്തരം തേടിയാവും.
സ്പിൻ പിച്ചൊരുക്കി എതിരാളിയെ വീഴ്ത്താൻ കാത്തിരിക്കുന്ന ഇന്ത്യൻ മനസ്സു തന്നെയാണ് ദക്ഷിണാഫ്രിക്കക്കും. മിന്നൽ വേഗത്തിൽ പന്ത് പറക്കുന്ന പിച്ചുകളിൽ സന്ദർശകർ ആരും ചിറകടിച്ച് പറക്കാറില്ല. കേപ്ടൗണിൽ 1990നുശേഷം ആസ്ട്രേലിയ അല്ലാതെ മറ്റു വിദേശ ടീമുകളാരും ജയിച്ചിട്ടില്ല. പേസിനെ പേസ്കൊണ്ട് നേരിടാൻ കെൽപ്പുള്ള ആസ്ട്രേലിയയാവെട്ട നാലുതവണ ഇവിടെ ദക്ഷിണാഫ്രിക്കയെ തോൽപിച്ചുവെന്നത് മറ്റൊരു ചരിത്രം. ഇൗ അപൂർവ ബഹുമതിയാണ് ഇന്ത്യ ഭാവനാശൂന്യമായ ബാറ്റിങ്ങിലൂടെ നഷ്ടപ്പെടുത്തിയത്.പരമ്പരയിലെ രണ്ടാം ടെസ്റ്റിന് 13 മുതൽ സെഞ്ചൂറിയൻ വേദി. ജൊഹാനസ്ബർഗിലെ ന്യൂവാണ്ടറേഴ്സിൽ 24 മുതലാണ് മൂന്നാം ടെസ്റ്റ്.
ബൗളിങ്ങിന് ഫുൾമാർക്ക്
ബൗളിങ്നിര പ്രതീക്ഷിച്ചതിലും വേഗത്തിൽ പണിതീർത്തപ്പോൾ ബാറ്റ്സ്മാന്മാരാണ് ഇന്ത്യയെ നാണംകെടുത്തിയത്. ഇരു ഇന്നിങ്സിലുമായി ഭുവനേശ്വർ കുമാർ ആറ് വിക്കറ്റ് വീഴ്ത്തിയപ്പോൾ ജസ്പ്രീത് ബുംറ (4), മുഹമ്മദ് ഷമി (4) എന്നിവരും തങ്ങളുടെ ജോലി ഭംഗിയാക്കി. ഒന്നാം ഇന്നിങ്സിലെ ഹാർദിക് പാണ്ഡ്യയുടെ ഒറ്റയാൻ പോരാട്ടം ഒഴിച്ചു നിർത്തിയാൽ ബാറ്റിങ്ങിൽ തീർത്തും പരാജയമായി. വെർനോൺ ഫിലാൻഡറും കഗിസോ റബാദയും ഡെയ്ൽ സ്റ്റെയ്നും എറിഞ്ഞ വേഗമേറിയ പന്തുകൾക്കു മുന്നിൽ സ്വാഭാവിക ബാറ്റിങ് മറന്ന ധവാൻ, മുരളി വിജയ്, വിരാട് കോഹ്ലി, ചേതേശ്വർ പുജാര എന്നിവർ ഉത്തരവാദിത്തം മറന്നു. രോഹിത് ശർമയാവെട്ട ടെസ്റ്റിൽ പരാജയമാണെന്ന് ഒരിക്കൽ കൂടി തെളിയിച്ചു. വിദേശ മണ്ണുകളിൽ പേസ് ബൗളിങ്നിരക്കു മുന്നിൽ സാേങ്കതികത്തികവുള്ള ബാറ്റ്്സ്മാൻ എന്ന് പലതവണ തെളിയിച്ച ആർ. അശ്വിനെ വാലറ്റത്തേക്ക് തരംതാഴ്ത്തിയത് ശ്രദ്ധേയമായ പിഴവായി. വൃദ്ധിമാൻ സാഹ, ഹാർദിക് പാണ്ഡ്യ എന്നിവർക്കു പിന്നിലായാണ് രണ്ടാം ഇന്നിങ്സിൽ അശ്വിനെ ക്രീസിലെത്തിച്ചത്.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Jan 2018 9:10 AM GMT Updated On
date_range 2018-01-10T14:40:24+05:30ഒന്നാം ടെസ്റ്റിലെ വൻ തോൽവി: അഴിച്ചു പണിക്ക് ടീം ഇന്ത്യ
text_fieldsNext Story