4-2ന് പരമ്പര ജയിച്ചാൽ ഏകദിന റാങ്കിങ്ങിൽ ഇന്ത്യ ഒന്നാമതാവുമെന്ന് റിപ്പോർട്ടുകൾ വന്നപ്പോൾ ആരാധകർക്കും അതൊരു തമാശയായിരുന്നു. 26 വർഷത്തിനിടെ ആറുതവണ പര്യടനത്തിനെത്തിയിട്ടും നടക്കാത്ത സ്വപ്നമെന്നും വിമർശനമുയർന്നു.
പക്ഷേ, ഏഴാം അവസരത്തില അദ്ഭുതം വിരിയിച്ചാണ് വിരാട് കോഹ്ലി ചരിത്രമെഴുതിയത്. ഡർബൻ (ആറ് വിക്കറ്റ് ജയം), സെഞ്ചൂറിയൻ (9 വിക്കറ്റ്), കേപ്ടൗൺ (124 റൺസ്) ജയങ്ങൾക്കു പിന്നാലെ ജൊഹാനസ് ബർഗിലെ പിങ്ക് ഏകദിനത്തിൽ തോൽവി വഴങ്ങി പ്രതിരോധത്തിലായി. എന്നാൽ, അതിെൻറ കടംകൂടി വീട്ടുന്നതായി പോർട്എലിസബത്തിലെ ജയവും പരമ്പര നേട്ടവും.
ആറുമാസത്തിനിടെ മൂന്നാം തവണയാണ് ഏകദിന റാങ്കിങ്ങിൽ ഇന്ത്യ ഒന്നാം സ്ഥാനത്തെത്തുന്നത്. ഇതോടെ, ടെസ്റ്റിലും ഏകദിനത്തിലും ഇന്ത്യ തന്നെയായി ഒന്നാം നമ്പർ. നിലവിൽ ഇന്ത്യക്ക് 122ഉം, ദക്ഷിണാഫ്രിക്കക്ക് 118ഉം പോയൻറാണ്. ഇംഗ്ലണ്ടാണ് (116) മൂന്നാമത്. ന്യൂസിലൻഡ് (115) നാലാമതും.