ഹിറ്റ്മാനാകട്ടെ ഈ കുഞ്ഞ്; പിതാവായ ഹാർദിക് പാണ്ഡ്യക്ക് ആശംസകളുമായി ആരാധകർ
text_fieldsഇന്ത്യൻ ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യയ്ക്കും പത്നി നടാഷ സ്റ്റാൻകോവിച്ചിനും ആൺകുഞ്ഞ് പിറന്നു. ഹാർദിക് പാണ്ഡ്യ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ വ്യാഴാഴ്ച വിവരം പുറത്തുവിട്ടത്. താരദമ്പതികൾക്ക് ആശംസകളുമായി നിരവധി ആരാധകർ രംഗത്തെത്തി. കുഞ്ഞ് പിതാവിനെ പോലെതന്നെ ‘ഹിറ്റ്മാൻ’ ആകട്ടെയെന്ന് ആരാധകർ പ്രതികരിച്ചു.
ലോക്ഡൗണിനിടെയായിരുന്നു കാമുകിയും ബോളിവുഡ് താരവുമായ നടാഷയുടെയും പാണ്ഡ്യയുടേയും വിവാഹം നടന്നത്. കുഞ്ഞ് ജനിക്കാന്‍ പോകുന്ന വിവരവും മാസങ്ങൾക്കു മുൻപേ താരം സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചിരുന്നു.
സെർബിയൻ സ്വദേശിയായ ബോളിവുഡ് നടിയും മോഡലുമാണ് നടാഷ സ്റ്റാൻകോവിച്ച്. ഏതാനും സിനിമകളിലെ നൃത്ത രംഗങ്ങളിലൂടെ ശ്രദ്ധ നേടിയ നടാഷ, ബിഗ് ബോസ് എന്ന ടി.വി ഷോയിലൂടെയാണ് പ്രശസ്തയായത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
