നോർത്ത് സൗണ്ട് (ആൻറിഗ്വ): അർധ സെഞ്ച്വറിയുമായി വൃദ്ധിമാൻ സാഹ (61*) തിരിച്ചുവരവ് ഗംഭീ രമാക്കിയപ്പോൾ വിൻഡീസ് എക്കെതിരെ ഇന്ത്യ എക്ക് ഒന്നാം ഇന്നിങ്സിൽ 71 റൺസ് ലീഡ്. 70ന് ഒന്ന് എന്നനിലയിൽ രണ്ടാംദിനം കളി പുനരാരംഭിച്ച ഇന്ത്യ എട്ടിന് 299 റൺസ് എന്ന നിലയിലാണ്. ആദ്യദിനം ആതിഥേയരെ ഇന്ത്യ 228 റൺസിന് പുറത്താക്കിയിരുന്നു.
ആറാം വിക്കറ്റിൽ സാഹയും ശിവം ദുബെയും ചേർന്ന് കൂട്ടിച്ചേർത്ത 124 റൺസാണ് ഇന്ത്യൻ ഇന്നിങ്സിെൻറ നെട്ടല്ലായത്. 71 റൺസെടുത്ത ദുബെ ഒൗട്ടായതിന് പിന്നാലെ ഇന്ത്യക്ക് തുടർച്ചയായി രണ്ട് വിക്കറ്റ് നഷ്ടപ്പെട്ടു. കൃഷ്ണപ്പ ഗൗതമും (6) ഷഹബാസ് നദീമുമാണ് (0) പുറത്തായ ബാറ്റ്സ്മാൻമാർ. ഇന്ത്യക്കായി പ്രിയങ്ക് പഞ്ചാൽ (49) ശുഭ്മാൻ ഗിൽ (40), ക്യാപ്റ്റൻ ഹനുമ വിഹാരി (31), അഭിമന്യു ഇൗശ്വരൻ (28) എന്നിവർ തിളങ്ങി. വിൻഡീസിനായി പേസ് ബൗളർ മിഗ്വേൽ കമ്മിൻസ് മൂന്നും റഹ്കീം കോൺവാൾ രണ്ടും വിക്കറ്റെടുത്തു.