രാജ്കോട്ട് ടെസ്റ്റ് സമനിലയിൽ; ഇന്ത്യ രക്ഷപ്പെട്ടു
text_fieldsരാജ്കോട്ട്: സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ മൈതാനത്ത് ആറു സെഞ്ച്വറികള്‍ പിറന്ന ഇന്ത്യ-ഇംഗ്ളണ്ട് ഒന്നാം ടെസ്റ്റ് സമനിലയില്‍ പിരിഞ്ഞു. ജയം തട്ടിയെടുത്തേക്കുമെന്ന തോന്നലുണ്ടാക്കിയ ഇംഗ്ളണ്ടിനെതിരെ ഇന്ത്യ ചെറുത്തുനില്‍പ് ശക്തമാക്കിയാണ് കളി സമനിലയിലത്തെിച്ചത്. സ്കോര്‍ ഇംഗ്ളണ്ട് 537, 260/3 ഡിക്ളയേഡ്. ഇന്ത്യ 488, 172/6. ഒന്നാം ഇന്നിങ്സില്‍ 49 റണ്‍സ് ലീഡു വഴങ്ങി 310 ലക്ഷ്യമിട്ട് രണ്ടാം ഇന്നിങ്സില്‍ ബാറ്റുവീശിയ ഇന്ത്യക്ക് 138 റണ്‍സ് അകലെ ഇന്നിങ്സ് അവസാനിപ്പിക്കേണ്ടിവന്നു. കൃത്യതയോടെ പന്തെറിഞ്ഞ് കുരുക്കാനുള്ള ഇംഗ്ളണ്ട് ശ്രമം തുടരവേ നിയന്ത്രണത്തോടെ ബാറ്റുവീശി നായകന്‍ വിരാട് കോഹ്ലിയും (49 നോട്ടൗട്ട്) രവീന്ദ്ര ജദേജയും (32) മത്സരം സമനിലയിലത്തെിക്കുകയായിരുന്നു.

തകര്‍ച്ചയോടെ തുടങ്ങിയ ഇന്ത്യക്ക് രാജ്കോട്ടിലെ സമനിലതന്നെ വലിയ ആശ്വാസമാണ്. ഇംഗ്ളണ്ടിനുവേണ്ടി ആദില്‍ റാഷിദ് മൂന്നു വിക്കറ്റുകള്‍ വീഴ്ത്തി.
സ്കോര്‍ ബോര്‍ഡ് തുറക്കുംമുമ്പ് വിക്കറ്റ് നഷ്ടമായ ഇന്ത്യന്‍ നിരയില്‍നിന്ന് സ്കോര്‍ മൂന്നക്കം കടക്കുന്നതിനിടെ നാല് വിക്കറ്റുകളാണ് കൊഴിഞ്ഞത്. ഗൗതം ഗംഭീറാണ് (പൂജ്യം) പതിവ് ‘പ്രകടന’ത്തോടെ രണ്ടാമത്തെ ഓവറില്‍തന്നെ മടങ്ങിയത്. ഒന്നാം ഇന്നിങ്സിലെ സെഞ്ച്വറി നേട്ടക്കാരായ മുരളി വിജയ്യും ചേതേശ്വര്‍ പുജാരയും വീണ്ടും കൂട്ടുകൂടാനുള്ള ശ്രമം പുജാരയെ (18) വിക്കറ്റിനു മുന്നില്‍ കുരുക്കി ആദില്‍ റാഷിദ് ഇല്ലാതാക്കി. അധികം വൈകാതെ മുരളി വിജയ്യും (31) റാഷിദിനു മുന്നില്‍തന്നെ കീഴടങ്ങി.

പിന്നീട് കരകയറ്റാനുള്ള കളി പുറത്തെടുത്ത് വിരാട് കോഹ്ലി, സഹതാരങ്ങളെ കൂട്ടുപിടിച്ചു മുന്നേറ്റശ്രമങ്ങള്‍ക്ക് തുടക്കമിട്ടെങ്കിലും ലക്ഷ്യത്തിലത്തൊനായില്ല. അജിന്‍ക്യ രഹാനെ (ഒന്ന്) നിരാശപ്പെടുത്തിയപ്പോള്‍, പ്രതീക്ഷയുണ്ടായിരുന്ന വൃദ്ധിമാന്‍ സാഹക്കും (ഒമ്പത്) ഇത്തവണ തിളങ്ങാനായില്ല. രവിചന്ദ്ര അശ്വിനും (32) രവീന്ദ്ര ജദേജയും (32) നായകന് നല്‍കിയ പിന്തുണയാണ് കുക്കിനെയും സംഘത്തെയും സമനിലയില്‍ കുരുക്കാന്‍ കോഹ്ലിക്ക് കരുത്തുപകര്‍ന്നത്. ഇതോടെ ഇന്ത്യന്‍ സ്വപ്നങ്ങള്‍ 172ല്‍ അവസാനിച്ചു. ഇന്നിങ്സ് ലീഡിന്‍െറ ആത്മവിശ്വാസത്തില്‍ ക്യാപ്റ്റന്‍ അലിസ്റ്റര്‍ കുക്കിന്‍െറ (130) സെഞ്ച്വറി മികവിന്‍െറയും ഹസീബ് ഹമീദിന്‍െറ (82) സെഞ്ച്വറിയോടടുത്ത പ്രകടനത്തിന്‍െറയും അടിസ്ഥാനത്തിലാണ് ഇംഗ്ളണ്ട് 260 റണ്‍സെന്ന സുരക്ഷിത നില കൈവരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
