Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_right37 വർഷത്തിനു ശേഷം...

37 വർഷത്തിനു ശേഷം മെൽബണിൽ ഇന്ത്യൻ ജയം; 137 റൺസിന്​ ഒാസീസിനെ തരിപ്പണമാക്കി

text_fields
bookmark_border
bumra
cancel

മെൽബൺ: ആദ്യ സെഷൻ മ​ഴയെടുത്ത അഞ്ചാം ദിനത്തിൽ ഒാസീസി​നെ അഞ്ച്​ ഒാവറിൽ തീർത്ത്​ മെൽബൺ ക്രിക്കറ്റ്​ ഗ്രൗണ്ടിൽ ഇന ്ത്യയുടെ വിജയാഘോഷം. മൂന്നാം ടെസ്​റ്റ്​ 137 റൺസിന്​ ജയിച്ച ഇന്ത്യ 2-1​​െൻറ ലീഡുമായി ഇതോടെ പരമ്പരയും ബോർഡർ-ഗവാസ് ​കർ ട്രോഫിയും സ്വന്തമാക്കി. ചരി​ത്രത്തിലാദ്യമായാണ്​ മെൽബൺ കളിമുറ്റത്ത്​ ബോക്​സിങ്​ ദിന ടെസ്​റ്റ്​ ഇന്ത്യ ജയിക്കുന്നത്​. വർഷാന്തം വിജയത്തോടെ അവസാനിപ്പിച്ച സന്ദർശകർ​ 150ാം ടെസ്​റ്റ്​ വിജയമെന്ന റെക്കോഡും ഇന്നലെ തൊട ്ടു. സ്​കോർ: ഇന്ത്യ 443/7, 106/8. ആസ്​ട്രേലിയ- 151, 261.


398 റൺസ്​ എന്ന അപ്രാപ്യലക്ഷ്യത്തിലേക്ക്​ 141 റൺസ്​ അകലെ​ രണ്ടാം ഇന്നിങ്​സ്​ പുനരാരംഭ ിച്ച ഒാസീസി​ന്​ കാര്യമായൊന്നും ചെയ്യാനില്ലാതിരുന്ന ദിനത്തിൽ മഴ വിരുന്നെത്തിയത്​ ഇന്ത്യൻപ്രതീക്ഷകളെ തല്ലിക്കെടുത്തുമെന്ന ആശങ്ക ഉയർത്തിയിരുന്നു. ആദ്യ ​സെഷൻ മഴയിൽ മുങ്ങിയെങ്കിലും വൈകിത്തുടങ്ങിയ കളി 27 പന്തുകളിലപ്പുറത്തേക്ക്​ നീട്ടിയെടുക്കാൻ വാലറ്റത്തിനായില്ല. ഒാസീസ്​ മണ്ണിൽ ‘കില്ലർ മാനാ’യി അവതരിച്ച ബുംറയും ഇശാന്ത്​ ശർമയുമായിരുന്നു അവസാന രണ്ടു വിക്കറ്റുകൾ​ എടുത്തത്​.

അഞ്ചാം ദിനത്തിലേക്ക്​ കളി നീട്ടിയെടുത്ത്​ ആതിഥേയരുടെ മാനംകാത്ത കുമ്മിൻസിനെ വീഴ്​ത്തി ബുംറ കങ്കാരുവധത്തിന്​ തുടക്കമിട്ടപ്പോൾ ഇശാന്ത്​ എറിഞ്ഞ തൊട്ടടുത്ത ഒാവറിൽ ലിയോൺ മടങ്ങിയതോടെ കളിക്ക്​ ശുഭാന്ത്യമായി. മെൽബണിൽ 37 വർഷം മുമ്പ്​ കപിൽദേവും കൂട്ടരും നേടിയ വിജയത്തിനുശേഷം ആദ്യ ഇന്ത്യൻ വിജയം. മൂന്നു ടെസ്​റ്റുകളിലായി ഇതുവരെ 20 പേരെ പിടികൂടിയ വിക്കറ്റ്​ കീപ്പർ ഋഷഭ്​ പന്തിനും വിദേശമണ്ണിൽ 11 ടെസ്​റ്റ്​ വിജയം പൂർത്തിയാക്കിയ ക്യാപ്​റ്റൻ കോഹ്​ലിക്കുമുൾപ്പെടെ റെക്കോഡുകളുടെ പെരുമഴകൂടിയായി പരമ്പര.


വാർണറും സ്​മിത്തും പോയ ആസ്​ട്രേലിയക്ക്​ വൻവിജയങ്ങളിലേക്ക്​ ഇനിയുമേറെ ദൂരമുണ്ടെന്ന സന്ദേശം കൂടിയായിരുന്നു മൂന്നാം ടെസ്​റ്റിൽ ടീമി​​െൻറ ബാറ്റിങ്​ പ്രകടനം. വലിയ ഇന്നിങ്​സ്​ ആവശ്യമുള്ള ദിനത്തിൽ നങ്കൂരമിട്ടുകളിച്ച കുമ്മിൻസിനെ മാറ്റിനിർത്തിയാൽ മുനകൂർത്ത ഇന്ത്യൻ പേസ്​ ആക്രമണത്തെ ചെറുത്തുനിൽക്കാൻ ആളില്ലാതെ ടീം ഉഴറി. ശരാശരി പ്രകടനവുമായി നിലയുറപ്പിച്ച ഷോൺ മാർഷ്​, ട്രാവിസ്​ ഹെഡ്​, ഉസ്​മാൻ ഖ്വാജ എന്നിവർക്കും ടീമി​​െൻറ രക്ഷക വേഷമണിയാനായതേയില്ല. മറുവശത്ത്​, വേഗവും ലെങ്​തും സമന്വയിച്ച്​ ബുംറയും ഷമിയും ഇശാന്തും എറിഞ്ഞ പന്തുകൾ ഇന്ത്യൻ ഫാസ്​റ്റ്​ ബൗളിങ്ങി​​െൻറ വരുംനാളുകളിലെ ഉയിർപ്പി​​െൻറ സൂചകവുമാണ്​.

ഇൗ വർഷം ടെസ്​റ്റിൽ അരങ്ങേറ്റംകുറിച്ച ബുംറ സീസണിൽ ഇതുവരെ 48 വിക്കറ്റുകൾ വീഴ്​ത്തിയിട്ടുണ്ട്​. ടെസ്​റ്റിൽ രണ്ട്​ ഇന്നിങ്​സുകളിലായി ഒാസീസ്​ നിരയിലെ ഒമ്പതു വിക്കറ്റുകൾ വീഴ്​ത്തിയ ജസ്​പ്രീത്​ ബുംറയാണ്​ കളിയിലെ കേമൻ. ജനുവരി മൂന്നിന്​ സിഡ്​നിയിലാണ്​ നാലാം ടെസ്​റ്റ്​. കഴിഞ്ഞ വർഷം ഇന്ത്യയിൽ നടന്ന പരമ്പര സ്വന്തമാക്കിയതിനാൽ അടുത്ത ടെസ്​റ്റിൽ പരാജയപ്പെട്ടാലും ബോർഡർ-ഗവാസ്​കർ ട്രോഫി ഇന്ത്യക്കാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:australiatest seriesmalayalam newssports newsIndia News
News Summary - india won in third tes-Sports news
Next Story