ആദ്യ ട്വൻറി 20യിലും ഇന്ത്യൻ ജയം; ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ചത് 28 റൺസിന്
text_fieldsജൊഹാനസ്ബർഗ്: ദക്ഷിണാഫ്രിക്കൻ മണ്ണിൽ വീണ്ടും ഇന്ത്യൻ പടയോട്ടം. ഏകദിന പരമ്പര തൂത്തുവാരിയ ആേവശവുമായി കുട്ടി ക്രിക്കറ്റിൽ പോരിനിറങ്ങിയ ഇന്ത്യക്ക് പരമ്പരയിലെ ആദ്യ ട്വൻറി 20യിൽ 28 റൺസിെൻറ ത്രസിപ്പിക്കുന്ന ജയം. ശിഖർ ധവാെൻറ തകർപ്പൻ ബാറ്റിങ്ങും ഭുവനേശ്വർ കുമാറിെൻറ മിന്നൽ ബൗളിങ്ങും ഇന്ത്യക്ക് അർഹമായ വിജയമൊരുക്കി. ഇന്ത്യ ഉയർത്തിയ 204 റൺസിെൻറ വമ്പൻ ലക്ഷ്യം പിന്തുടരുന്ന ദക്ഷിണാഫ്രിക്ക ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 175 റൺസിന് ആയുധം വെച്ച് കീഴടങ്ങി. 24 റൺസിന് അഞ്ച് വിക്കറ്റ് വീഴ്ത്തിയാണ് ഭുവനേശ്വർ ദക്ഷിണാഫ്രിക്കയെ തരിപ്പണമാക്കിയത്.
70 റൺസെടുത്ത റീസാ ഹെൻട്രിക്കിെൻറയും 39 റൺസെടുത്ത ഫർഹാൻ ബഹർദീെൻറയും ചെറുത്തുനിൽപ്പ് ഒഴിച്ചാൽ േപ്രാട്ടീസ് നിരയിൽ കാര്യമായി ആരും പൊരുതാനുണ്ടായിരുന്നില്ല. ഒരു ഘട്ടത്തിൽ ഹെൻട്രികും ബഹർദീനും വിജയം പിടിച്ചെടുക്കുമെന്ന് കരുതിയതാണ്. സ്കോർ 129ൽ യുസ്വേന്ദ്ര ചഹൽ ബഹർദീനെ വീഴ്ത്തിയതോടെ പ്രതീക്ഷകൾ അസ്തമിച്ച ദക്ഷിണാഫ്രിക്ക 175ൽ ഒതുങ്ങി. ജയദേവ് ഉനദ്കട്ടും ചഹലും ഹർദിക് പാണ്ഡ്യയും ഒാരോ വിക്കറ്റ് വീഴ്ത്തി.
നേരത്തെ ഏകദിന പരമ്പര തൂത്തുവാരിയതിെൻറ ആവേശത്തിൽ ട്വൻറി 20 പരമ്പരയും പിടിച്ചടക്കാൻ കച്ചകെട്ടിയിറങ്ങിയ ഇന്ത്യ ദക്ഷിണാഫ്രിക്കക്ക്മുന്നിൽ ഉയർത്തിയത് 204 റൺസിെൻറ വമ്പൻ ലക്ഷ്മാണ്. 39 പന്തിൽ 72 റൺസെടുത്ത് തകർത്താടിയ ശിഖർ ധവാൻ ഇന്ത്യക്ക് മികച്ച സ്കോർ ഒരുക്കുന്നതിൽ മുന്നിൽനിന്നു. 10 ഫോറും രണ്ട് സിക്സറും ധവാെൻറ ബാറ്റിൽനിന്നും പിറന്നു. ഇന്ത്യ 20 ഒാവറിൽ അഞ്ച് വിക്കറ്റിന് 203 റൺസ്. ദക്ഷിണാഫ്രിക്കക്കെതിരെ ട്വൻറി 20യിൽ ഇന്ത്യയുടെ ഉയർന്ന സ്കോറാണിത്.

ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിങ്ങിനിറക്കിയ ഇന്ത്യ പത്താമത്തെ ഒാവറിൽ നൂറു കടന്നു. തകർത്തുവാരിയായിരുന്നു ഇന്ത്യയുടെ തുടക്കം. ഒമ്പത് പന്തേ നേരിട്ടുള്ളു എങ്കിലും രണ്ട് വീതം സിക്സറും ഫോറും പറത്തി 21 റൺസെടുത്ത ശേഷമായിരുന്നു രോഹിത് മടങ്ങിയത്. രോഹിത് നർത്തിയിടത്തു നിന്നായിരുന്നു റെയ്നയുടെ തുടക്കവും മടക്കവും. ഏഴ് പന്തിൽ രണ്ട് ബൗണ്ടറിയും ഒരു സിക്സും പറത്തിയ റെയ്ന ജൂനിയർ ദലയെ സിക്സറിന് പറത്താനുള്ള ശ്രമത്തിനിടയിൽ ബൗളർക്കു തന്നെ പിടികൊടുത്തു മടങ്ങി. 15 റൺസായിരുന്നു റെയ്നയുടെ സ്കോർ.
ദക്ഷിണാഫ്രിക്കൻ മണ്ണിൽ മികച്ച ഫോം തുടരുന്ന ശിഖർ ധവാനും കോഹ്ലിയും ചേർന്ന് ഒമ്പതാമത്തെ ഒാവറിൽ സ്കോർ 100 കടത്തി. 20 പന്തിൽ 26 റൺസെടുത്ത കോഹ്ലിയെ സ്പിന്നർ തബ്റായിസ് ജംഷി വിക്കറ്റിനു മുന്നിൽ കുടുക്കുകയായിരുന്നു.19ാമത്തെ ഒാവറിലെ ആദ്യ പന്തിൽ ക്രിസ് മോറിസിെൻറ പന്തിൽ കുറ്റി തെറിച്ചായിരുന്നു 11 പന്തിൽ 16 റൺസെടുത്ത ധോണിയുടെ മടക്കം. 29 റൺസുമായി മനീഷ് പാണ്ഡേയും 13 റൺസുമായി ഹർദിക് പാണ്ഡ്യയും പുറത്താകാതെ നിന്നു.ഏറെ കാലത്തിനു ശേഷം മധ്യനിര ബാറ്റ്സ്മാൻ സുരേഷ് റെയ്ന ഇന്ത്യൻ ടീമിൽ മടങ്ങിയെത്തി. കുൽദീപ് യാദവിനു പകരം ഉയദേവ് ഉനദ്കടിനെ ഇന്ത്യ ടീമിൽ ഉൾപ്പെടുത്തി. പരിക്കേറ്റ എബി ഡിവില്ലിയേഴ്സ് ഇല്ലാതെയാണ് ദക്ഷിണാഫ്രിക്ക ആദ്യ മത്സരത്തിനിറങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
