Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightകോഹ്​ലിക്ക്​...

കോഹ്​ലിക്ക്​ സെഞ്ച്വറി; ഇന്ത്യക്ക്​ ജയം, പരമ്പര

text_fields
bookmark_border
കോഹ്​ലിക്ക്​ സെഞ്ച്വറി; ഇന്ത്യക്ക്​ ജയം, പരമ്പര
cancel

കിങ്​സ്​റ്റൺ: ക്യാപ്​റ്റൻ വിരാട്​ കോഹ്​ലിയുടെ സെഞ്ച്വറിയുടെ മികവിൽ വെസ്​റ്റ്​ഇൻഡീസിനെതിരായ അവസാന ഏകദിനത്തിൽ ഇന്ത്യക്ക്​ എട്ട്​ വിക്കറ്റ്​ ജയം. ഇതോടെ അഞ്ച്​ മൽസരങ്ങളുള്ള പരമ്പര ഇന്ത്യ 3-1ന്​ സ്വന്തമാക്കി. പാകിസ്​താനെതിരെ ചാമ്പ്യൻസ്​ ട്രോഫിയിലെ പരാജയത്തിന്​ ശേഷം നടന്ന പരമ്പരയിലെ ജയം ഇന്ത്യക്ക്​ ആത്​മവിശ്വാസം പകരുന്നതാണ്​. സ്​കോർ: വെസ്​റ്റ്​ ഇൻഡീസ്​–205/9, ഇന്ത്യ 206/2

വെസ്​റ്റ്​ഇൻഡീസ്​ ഉയർത്തിയ 206 റൺസ്​ വിജയ ലക്ഷ്യം ഇന്ത്യ അനായാസം മറികടക്കുകയായിരുന്നു. ഇന്ത്യക്കായി വിരാട്​ കോഹ്​ലി(111) ദിനേശ്​ കാർത്തിക്​(50), രഹാന(39) എന്നിവർ മികച്ച പ്രകടനം നടത്തി. 79 പന്തുകൾ ബാക്കി നിൽക്കെയാണ്​ ഇന്ത്യ ലക്ഷ്യം മറികടന്നത്​.

ആദ്യം ബാറ്റിങ്ങിനിറങ്ങിയ വെസ്​റ്റ്​ഇൻഡീസിനെ മുഹമ്മദ്​ ഷമിയുടെയും ഉമേഷ്​ യാദവി​​െൻറയും മാരക ബോളിങ്ങാണ്​ തകർത്തത്​. ഷമി നാലും യാദവ്​ മൂന്ന്​ വിക്കറ്റുകളും വീഴ്​ത്തി. വെസ്​റ്റ്​ഇൻഡീസിനായി ഷായി ഹോപ്​(51) മാത്രമാണ്​ ഭേദപ്പെട്ട പ്രകടനം കാഴ്​ചവെച്ചത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sportswestindiesmalayalam newsone day seriesIndia News
News Summary - india win against west indies in one day series
Next Story