Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightറൺ മല കയറി ഇന്ത്യൻ

റൺ മല കയറി ഇന്ത്യൻ ജയം

text_fields
bookmark_border
rohot sharma
cancel

ഗുവാഹത്തി: ഒരു​ സെഞ്ച്വറി അടിച്ച്​ വെസ്​റ്റ്​ ഇൻഡീസ്​ പടുത്തുയർത്തിയ കൂറ്റൻ റൺമലക്ക്​ മറുപടിയായി ഇരട്ട സെഞ്ച്വറി കുറിച്ച്​ ഇന്ത്യക്ക്​ ആദ്യ ഏകദിനത്തിൽ വമ്പൻ ജയം. വെസ്​റ്റ്​ ഇൻഡിസിനെ എട്ട്​ വിക്കറ്റിന്​ തകർ​െത്തറിയുമ്പോൾ എറിയാൻ പിന്നെയും 47 പന്തുകൾ ബാക്കിയായിരുന്നു. ക്യാപ്​റ്റൻ വിരാട്​ കോഹ്​ലിയും(140) വൈസ്​ ക്യാപ്​റ്റൻ രോഹിത്​ ശർമയും(പുറത്താകാതെ152) നേടിയ തട്ടുപൊളിപ്പൻ സെഞ്ച്വറികളാണ്​ ഇന്ത്യൻ വിജയം നേരത്തെയാക്കിയത്​. സ്​കോർ: വെസ്​റ്റ്​ ഇൻഡീസ്​: എട്ട്​ വിക്കറ്റിന്​ 322.
ഇന്ത്യ: രണ്ട്​ വിക്കറ്റിന്​ 326.

107 പന്തിൽ നിന്ന്​ രണ്ട്​ സിക്​സറുകളുടേയും 21 ബൗണ്ടറികളു​േ​ടയും അകമ്പടിയോടെയാണ്​ കോഹ്​ലി കരിയറിലെ 36ാമത്തെ ഏകദിന സെഞ്ച്വറി സ്വന്തമാക്കിയത്​. ആദ്യമൊന്ന്​ പതറിയെങ്കിലും പിന്നെ സ്വന്തം ശൈലിയിലേക്ക്​ മടങ്ങിയെത്തിയ രോഹിത്ത്​ എട്ട്​ സിക്​സറുകളും 15 ബൗണ്ടറികളുമടക്കമാണ്​ 152 റൺസ്​ അടിച്ചെടുത്തത്​. കളി അവസാനിക്കുമ്പോൾ 22 റൺസുമായി അമ്പാട്ടി റായിഡു ആയിരുന്നു രോഹിത്തിന്​ കൂട്ട്​.

നേരത്തെ ഷിംറോൺ ​െഹറ്റ്​മെയർ അടിച്ചു തകർത്തു നേടിയ (78 പന്തിൽ 106) സെഞ്ച്വറിയാണ്​ വെസ്​റ്റ്​ ഇൻഡീസിനെ എട്ടു വിക്കറ്റ്​ നഷ്​ടത്തിൽ322 റൺസിലെത്താൻ സഹായിച്ചത്​​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:westindiesmalayalam newssports newsCricket NewsIndia News
News Summary - india win by 8 wickets against westindies -sports news
Next Story