തിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഡിസംബര്‍ എട്ടിന് നടക് കുന്ന ഇന്ത്യ-വെസ്റ്റിൻഡീസ് ടി20 ക്രിക്കറ്റ് മത്സരത്തിെൻറ ഓണ്‍ലൈന്‍ ടിക്കറ്റ് വില്പന ബുധനാഴ്ച ആരംഭിക്കും. നടൻ മമ്മൂട്ടി ടിക്കറ്റ് വില്പന ഉദ്ഘാടനം ചെയ്യും. വൈകീട്ട് ഏഴിന് ഉദ്ഘാടനത്തിന് ശേഷമേ ടിക്കറ്റുകള്‍ ഓണ്‍ലൈനില്‍ ലഭ്യമാകു. ടിക്കറ്റ് ബുക്കിങ്ങിനായുള്ള ലിങ്ക് കെ.സി.എ വെബ്സൈറ്റില്‍ ലഭിക്കും.
www.insider.in, paytm.com, keralacricketassociation.com എന്നിവ വഴി ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. അപ്പര്‍ ടയര്‍ ടിക്കറ്റുകള്‍ക്ക് 1000 രൂപയും ലോവര്‍ ടയര്‍ ടിക്കറ്റുകള്‍ക്ക് 2000 രൂപയും സ്പെഷൽ ചെയര്‍ ടിക്കറ്റുകള്‍ക്ക് 3000 രൂപയും എക്സിക്യൂട്ടിവ് പവലിയനില്‍ (ഭക്ഷണമുൾപ്പെടെ) 5000 രൂപയുമാണ് നിരക്ക്.