Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightനാ​ട്ടി​ൽ വാ​ഴാ​ൻ

നാ​ട്ടി​ൽ വാ​ഴാ​ൻ

text_fields
bookmark_border
india-west-indies
cancel

ധ​രം​ശാ​ല: മൂ​ന്ന്​ ഫോ​ർ​മാ​റ്റി​ലും ആ​ധി​കാ​രി​ക ജ​യ​ങ്ങ​ളു​മാ​യി ക​രീ​ബി​യ​ൻ പ​ര്യ​ട​നം വി​ജ​യ​ക​ര​മാ ​യി പൂ​ർ​ത്തി​യാ​ക്കി​യ ഇ​ന്ത്യ​ൻ ടീം ​ദ​ക്ഷി​ണാ​ഫ്രി​ക്ക​ക്കെ​തി​രെ മൂ​ന്നു​ മ​ത്സ​ര​ങ്ങ​ള​ട​ങ്ങി​യ ട്വ ​ൻ​റി20 പ​ര​മ്പ​ര​യി​ലൂ​ടെ ഹോം ​സീ​സ​ണി​ന്​ തു​ട​ക്ക​മി​ടു​ന്നു. പ​ര​മ്പ​ര​യി​ലെ ആ​ദ്യ മ​ത്സ​രം ഞാ​യ​റാ​ഴ് ​​ച ധ​രം​ശാ​ല​യി​ൽ ന​ട​ക്കും. അ​ടു​ത്ത വ​ർ​ഷം ഒ​ക്​​ടോ​ബ​റി​ൽ ആ​സ്​​ട്രേ​ലി​യ​യി​ൽ ന​ട​ക്കാ​ൻ പോ​കു​ന്ന ട്വ​ൻ​റി20 ലോ​ക​ക​പ്പ്​ മു​ന്നി​ൽ​ക​ണ്ട്​ മി​ക​ച്ച ടീ​മി​നെ വാ​ർ​ത്തെ​ടു​ക്കു​ന്ന​തി​നാ​ണ്​ വി​രാ​ട്​ കോ ​ഹ്​​ലി​യു​ടെ​യും ര​വി ശാ​സ്​​ത്രി​യു​ടെ​യും ശ്ര​മം.

ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ
യ​ങ്​ ഇ​ന്ത്യ

പ്ര​മു​ഖ താ​ര​ങ്ങ​ൾ പു​റ​ത്തി​രു​ന്നി​ട്ടും നി​ല​വി​ലെ ട്വ​ൻ​റി20 ലോ​ക ചാ​മ്പ്യ​ന്മാ​രാ​യ വെ​സ്​​റ്റി​ൻ​ഡീ​സി​നെ​തി​രാ​യ പ​ര​മ്പ​ര 3-0ത്തി​ന്​ തൂ​ത്തു​വാ​രാ​നാ​യ​തി​​െൻറ ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ്​ യു​വ​താ​ര​ങ്ങ​ളാ​ൽ സ​മ്പ​ന്ന​മാ​യ ഇ​ന്ത്യ.
വി​ശ്ര​മ​ത്തി​ലാ​യി​രു​ന്ന സ്​​റ്റാ​ർ ഒാ​ൾ​റൗ​ണ്ട​ർ ഹ​ർ​ദി​ക്​ പാ​ണ്ഡ്യ തി​രി​ച്ചെ​ത്തു​ന്ന​ത്​ ടീ​മി​ന്​ ക​രു​ത്തേ​കും. വി​ൻ​ഡീ​സി​ൽ കോ​ഹ്​​ലി​യു​മൊ​ത്ത്​ ഒ​രു​പി​ടി മാ​ച്ച്​​വി​ന്നി​ങ്​ പ്ര​ക​ട​ന​ങ്ങ​ൾ പു​റ​ത്തെ​ടു​ത്ത ശ്രേ​യ​സ്​ അ​യ്യ​ർ നാ​ലാം ന​മ്പ​റി​ൽ​ ഇ​രി​പ്പു​റ​പ്പി​ക്കും. ഒാ​ൾ റൗ​ണ്ട​ർ ക്രു​ണാ​ൽ പാ​ണ്ഡ്യ, ര​വീ​ന്ദ്ര ജ​ദേ​ജ, രാ​ഹു​ൽ ച​ഹ​ർ എ​ന്നി​വ​രി​ൽ ആ​രെ പു​റ​ത്തി​രു​ത്തും എ​ന്ന​ത്​ ടീം ​മാ​നേ​ജ്​​മ​െൻറി​നെ കു​ഴ​ക്കു​ന്നു.
ജ​സ്​​പ്രീ​ത്​ ബൂം​റ​യു​ടെ​യും ഭു​വ​നേ​ശ്വ​ർ കു​മാ​റി​​െൻറ​യും അ​സാ​ന്നി​ധ്യ​ത്തി​ൽ ദീ​പ​ക്​ ച​ഹ​റാ​യി​രി​ക്കും ന​വ്​​ദീ​പ്​ സെ​യ്​​നി​യും ഖ​ലീ​ൽ അ​ഹ​മ​ദു​മ​ട​ങ്ങു​ന്ന പേ​സ്​ നി​ര​യെ ന​യി​ക്കു​ക.

തി​രി​ച്ചു​വ​ര​വി​നൊ​രു​ങ്ങി
ദ​ക്ഷി​ണാ​ഫ്രി​ക്ക

ഇം​ഗ്ല​ണ്ടി​ൽ ന​ട​ന്ന ഏ​ക​ദി​ന ലോ​ക​ക​പ്പി​ലെ ഇ​രു​ണ്ട ഒാ​ർ​മ​ക​ൾ മാ​യ്​​ക്കാ​ൻ ഇ​ന്ത്യ​ക്കെ​തി​രെ പ​ര​മ്പ​ര വി​ജ​യം ല​ക്ഷ്യ​മി​ട്ടാ​ണ്​ ക്വി​ൻ​റ​ൺ ഡി​കോ​ക്കി​​െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള യു​വ​താ​ര​ങ്ങ​ള​ട​ങ്ങി​യ പ്രോ​ട്ടി​യാ​സി​​െൻറ വ​ര​വ്.
ഹാ​ഷിം അം​ല, ഫാ​ഫ്​ ഡു​പ്ലെ​സി​സ്​ എ​ന്നി​വ​രു​ടെ അ​ഭാ​വ​ത്തി​ൽ ടെം​പ ബ​വു​മ, ബ്യോ​ൺ ഫോ​ർ​ടെ​യ്​​ൻ, ആ​ൻ​റി​ച്ച്​ നോ​ർ​യെ എ​ന്നി​വ​ർ ട്വ​ൻ​റി20 അ​ര​ങ്ങേ​റ്റ​ത്തി​നൊ​രു​ങ്ങി​യാ​ണ്​ ഇ​ന്ത്യ​യി​ലെ​ത്തി​യ​ത്.
ഇൗ​യി​ടെ ദ​ക്ഷി​ണാ​ഫ്രി​ക്ക എ ​ടീ​മി​നൊ​പ്പം അ​നൗ​ദ്യോ​ഗി​ക മ​ത്സ​ര​ങ്ങ​ൾ ക​ളി​ച്ച്​ ഇ​ന്ത്യ​ൻ സാ​ഹ​ച​ര്യ​ങ്ങ​ളോ​ട്​ ഇ​ണ​ങ്ങി​യ​ത്​ ദ​ക്ഷി​ണാ​ഫ്രി​ക്ക​ക്ക്​ തു​ണ​യാ​കും. 2018ൽ ​ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ ന​ട​ന്ന പ​ര​മ്പ​ര ഇ​ന്ത്യ 2-1ന് ​വി​ജ​യി​ച്ചി​രു​ന്നു. ഇ​ടി​മി​ന്ന​ലോ​ടു​ കൂ​ടി​യ മ​ഴ​ക്ക്​ സാ​ധ്യ​ത​യു​ള്ള​താ​യി പു​റ​ത്തു​വ​ന്ന കാ​ലാ​വ​സ്​​ഥാ പ്ര​വ​ച​നം ആ​രാ​ധ​ക​രെ​ ആ​ശ​ങ്ക​യി​ലാ​ക്കു​ന്നു​ണ്ട്.

ഇ​ന്ത്യ: വി​രാ​ട്​ കോ​ഹ്​​ലി (ക്യാ​പ്​​റ്റ​ൻ), രോ​ഹി​ത്​ ശ​ർ​മ, ശി​ഖ​ർ ധ​വാ​ൻ, ലോ​കേ​ഷ്​ രാ​ഹു​ൽ, ശ്രേ​യ​സ്​ അ​യ്യ​ർ, മ​നീ​ഷ്​ പാ​ണ്ഡെ, ഋ​ഷ​ഭ്​ പ​ന്ത്​ (വി​ക്ക​റ്റ്​ കീ​പ്പ​ർ), ഹ​ർ​ദി​ക്​ പാ​ണ്ഡ്യ, ര​വീ​ന്ദ്ര ജ​ദേ​ജ, ക്രു​ണാ​ൽ പാ​ണ്ഡ്യ, വാ​ഷി​ങ്​​ട​ൺ സു​ന്ദ​ർ, രാ​ഹു​ൽ ച​ഹ​ർ, ഖ​ലീ​ൽ അ​ഹ​മ​ദ്, ദീ​പ​ക്​ ച​ഹ​ർ, ന​വ്​​ദീ​പ്​ സെ​യ്​​നി.

ദ​ക്ഷി​ണാ​ഫ്രി​ക്ക: ക്വി​ൻ​റ​ൺ ഡി​കോ​ക്ക്​ (ക്യാ​പ്​​റ്റ​ൻ), റാ​സി വാ​ൻ​ഡ​ർ ഡ​സ​ൻ, ടെം​പ ബ​വു​മ, ജൂ​നി​യ​ർ ഡാ​ല, ബ്യോ​ൺ ഫോ​ർ​ടെ​യ്​​ൻ, ബ്യൂ​റ​ൻ ഹ​െൻറി​ക്​​സ്, റീ​സ ഹ​െൻറി​ക്​​സ്, ഡേ​വി​ഡ്​ മി​ല്ല​ർ, ആ​ൻ​റി​ച്ച്​ നോ​ർ​യെ, ആ​ൻ​ഡി​ലെ പെ​ഹ്​​ലു​ക്യാ​വോ, ​െഡ്വെ​ൻ പ്രി​േ​ട്ടാ​റി​യ​സ്, കാ​ഗി​സോ റ​ബാ​ദ, ട​ബ്​​റെ​യ്​​സ്​ ഷം​സി, ജോ​ർ​ജ്​ ലി​ൻ​ഡെ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:West Indiessports newsTwenty 20 matchIndia News
News Summary - india-West indies tewnty 20 match-Sports news
Next Story