വിൻഡീസിന് ബാറ്റിങ്; പരമ്പര മോഹിച്ച് ഇന്ത്യ
text_fieldsകിങ്സ്റ്റൺ: ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിൽ ടോസ് നേടിയ വിൻഡീസ് ബാറ്റിങ് െതരഞ്ഞെടുത്തു. 39 റൺസെടുക്കുന്നതിനിടെ വിൻഡീസിന് ഒരു വിക്കറ്റ് നഷ്ടമായിട്ടുണ്ട്. എവിൻ ലൂയിസിൻെറ (9) വിക്കറ്റാണ് നഷ്ടമായത്. ഹർദിക് പാണ്ഡ്യെയാണ് വിക്കറ്റ് വീഴ്ത്തിയത്. കെയ്ൽ ഹോപും ഷൈ ഹോപുമാണ് ക്രീസിലുള്ളത്.
എളുപ്പം വിജയിച്ച് പരമ്പര നേരേത്തതന്നെ പിടിച്ചെടുക്കാമായിരുന്ന നാലാം മത്സരം, ബാറ്റ്സ്മാന്മാരുടെ അനാസ്ഥ കാരണം 11 റൺസിന് നഷ്പ്പെടുത്തിയതിന് ടീം ഇന്ത്യക്ക് ഇന്ന് പരിഹാരം കാണാനായാൽ വിൻഡീസ് മണ്ണിൽനിന്ന് തലയെടുപ്പോടെ നാട്ടിലേക്ക് തിരിക്കാം.
2-1ന് മുന്നിൽ നിൽക്കുന്ന ഇന്ത്യക്കെതിരെ വിജയിച്ച് പരമ്പര സമനിലയിലാക്കാൻ കച്ചകെട്ടിയിറങ്ങുന്ന വിൻഡീസ് നിരയെ തോൽപിക്കാൻ കോഹ്ലിക്കും കൂട്ടർക്കും മികച്ച പ്രകടനം പുറത്തെടുത്തേ മതിയാവൂ.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
