Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഅണ്ടർ-19 ലോകകപ്പ്​:...

അണ്ടർ-19 ലോകകപ്പ്​: സിംബാബ്​വെയെ തോൽപിച്ച്​ ഇന്ത്യ ഗ്രൂപ്​​ ചാമ്പ്യന്മാർ

text_fields
bookmark_border
അണ്ടർ-19 ലോകകപ്പ്​: സിംബാബ്​വെയെ തോൽപിച്ച്​ ഇന്ത്യ ഗ്രൂപ്​​ ചാമ്പ്യന്മാർ
cancel

മൗണ്ട്​ മൗഗാനുയി (ന്യൂസിലൻഡ്): അണ്ടർ^19  ലോകകപ്പിൽ തുടർച്ചയായ മൂന്നാം ജയവുമായി ഗ്രൂപ്​​ ചാമ്പ്യന്മാരുടെ പകി​േട്ടാടെ ഇന്ത്യ ​നോക്കൗട്ട്​ റൗണ്ടിൽ. ഗ്രൂപ്​ ബിയിലെ അവസാന മത്സരത്തിൽ സിംബാബ്​വെയെ പത്ത്​ വിക്കറ്റിന്​​ തകർത്താണ്​ ദ്രാവിഡി​​​െൻറ കുട്ടികൾ ​ഗ്രൂപ്​​ ചാമ്പ്യന്മാരായത്​. സിംബാബ്​വെ ഉയർത്തിയ 155 റൺസ്​ വിജയലക്ഷ്യം ഇന്ത്യ വിക്കറ്റൊന്നും നഷ്​ടമാവാതെ മറികടന്നു. ഒാപണർമാരായ ശുഭ്​മാൻ ഗില്ലി​​​െൻറയും (59 പന്തിൽ 90) ഹാർവിക് ദേശായിയുടെയും (73 പന്തിൽ 56) അർധസെഞ്ച്വറികളാണ്​ ഇന്ത്യക്ക്​ അനായാസജയം ഒരുക്കിയത്​. സ്​കോർ: സിംബാബ്​വെ: 154/10 (48.1), ഇന്ത്യ: 155/0 (21.4). 

ടോസ്​ നേടി ബാറ്റിങ്ങിനിറങ്ങിയ സിംബാബ്​വെയെ ഒാൾറൗണ്ടർ അനുകൂൽ റോയിയുടെ നാല്​ വിക്കറ്റ്​ പ്രകടനമാണ്​ തകർത്തത്​. ഒാപണർ മധ്​വീരെ (30), മിൽട്ടൺ ശുംഭ (36), നായകൻ ലിയാം റോച്ചെ (31) എന്നിവർക്ക്​ മാത്രമേ ഭേദപ്പെട്ട പ്രകടനം കാഴ്​ചവെക്കാൻ കഴിഞ്ഞുള്ളൂ. മൂന്ന്​ വിക്കറ്റിന്​ 110 എന്ന നിലയിൽനിന്ന്​ 44 റൺസിനിടെ അവസാന ഏഴ്​ വിക്കറ്റും കളഞ്ഞുകുളിച്ചാണ്​ സിംബാബ്​വെ ചെറിയ സ്​കോറിന്​ പുറത്തായത്​. ഏഴ്​ ഒാവറിൽ 20 റൺസ്​ മാത്രം വഴങ്ങി​ അനുകൂൽ റോയ്​ നാല്​ വിക്കറ്റ്​ വീഴ്​ത്തി​. അർഷ്ദീപ് സിങ്, അഭിഷേക് ശർമ എന്നിവർ രണ്ടും ശിവം മാവി, പരാഗ് എന്നിവർ ഒാരോ വിക്കറ്റും വീഴ്​ത്തി. 
 


ചെറിയ ലക്ഷ്യത്തിലേക്ക്​ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്കായി നായകൻ പൃഥ്വി ഷാക്കും മാൻജോത്​ കൽറക്കും​ പകരം ഒാപണർമാരുടെ റോളിൽ  ശുഭ്​മാൻ ഗില്ലും ഹാർവിക് ദേശായിയും എത്തുകയായിരുന്നു. ഗ്രൂപ്​​ റൗണ്ടിൽ ആസ്​ട്രേലിയയെയും പാപ്വന്യൂഗിനിയെയും ഇന്ത്യ തോൽപിച്ചിരുന്നു​. അതേസമയം, ഇന്ത്യക്കൊപ്പം ആസ്​ട്രേലിയയും പാകിസ്​താനും ക്വാർട്ടറിലേക്ക്​ യോഗ്യത നേടി. വെള്ളിയാഴ്​ച നടന്ന മത്സരത്തിൽ ദുർബലരായ പാപ്വന്യൂഗിനിയെ 311 റൺസിന്​ തകർത്താണ്​ ഒാസീസ്​ രണ്ടാം റൗണ്ടിലെത്തിയത്​.

ആദ്യം ബാറ്റ്​ ചെയ്​ത ഒാസീസ്​ നിശ്ചിത ഒാവറിൽ എട്ട്​ വിക്കറ്റ്​ നഷ്​ടത്തിൽ 370 റൺസെടുത്തു. 111 പന്തിൽ 156 റൺസെടുത്ത ഒാപണർ മക്​സ്വനിയുടെ ​​പ്രകടനമാണ്​ ഒാസീസിന്​ കൂറ്റൻ സ്​കോർ സമ്മാനിച്ചത്​. പാപ്വന്യൂഗിനിയുടെ ഇന്നിങ്​സ്​ 59 റൺസിൽ അവസാനിച്ചു. 15 റൺസ്​ വഴങ്ങി ഏഴ്​ വിക്കറ്റെടുത്ത പേസ്​ ബൗളർ ജേസൺ റാൽസ്​റ്റനാണ്​ ഇവരെ തകർത്തത്​.  ശ്രീലങ്കയെ മൂന്ന്​ വിക്കറ്റിന്​ തോൽപിച്ചാണ്​ പാകിസ്​താൻ ക്വാർട്ടർ ഉറപ്പിച്ചത്​. ലങ്ക ഉയർത്തിയ 189 റൺസ്​ വിജയലക്ഷ്യം 43.3 ഒാവറിൽ ഏഴ്​ വിക്കറ്റ്​ നഷ്​ടത്തിൽ പാകിസ്​താൻ മറികടന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newssports newsCricket NewsICC U-19 World CupIndia vs Zimbabwe
News Summary - India vs Zimbabwe, ICC U-19 World Cup -Sports news
Next Story