Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightദീപാവലി ഹിറ്റ്​;...

ദീപാവലി ഹിറ്റ്​; വിൻഡീസിനെ തകർത്ത്​ ഇന്ത്യക്ക്​ പരമ്പര

text_fields
bookmark_border
rohith-sharma
cancel

ലഖ്​​നോ: അടൽ ബിഹാരി വാജ്​പേയി അന്താരാഷ്​​്ട്ര ക്രിക്കറ്റ്​ സ്​റ്റേഡിയത്തിലെ ഉദ്​ഘാടന മത്സരത്തിൽ രോഹിത്​ ശർമയുടെ ദീപാവലി വെടിക്കെട്ട്​. 61 പന്തിൽ പുറത്താകാതെ111 റൺസുമായി ഹിറ്റ്​മാ​​​െൻറ മിന്നൽ സെഞ്ച്വറിയോടെ വിൻഡീസിനെതിരായ രണ്ടാം ട്വൻറി20യിൽ ഇന്ത്യക്ക്​ 71 റൺസ്​ ജയം. ക്യാപ്​റ്റ​​​െൻറ കരുത്തിൽ ഇന്ത്യ ഉയർത്തിയ 195 റൺസിനു മുന്നിൽ വിൻഡീസിന്​ പൊരുതിനോക്കാൻ ​േപാലുമായില്ല. സ്​കോർ ഇന്ത്യ 195/2(20 ഒാവർ), വിൻഡീസ്​: 124/9(20 ഒാവർ). ഇതോടെ ഒരു മത്സരം ബാക്കിയിരിക്കെ പരമ്പര (2-0) ഇന്ത്യ സ്വന്തമാക്കി. കുൽദീപ്​ യാദവ്​, ഖലീൽ അഹ്​മദ്, ബുവനേശ്വർ കുമാർ, ജസ്​പ്രീത്​ ബുംറ​ എന്നിവർ രണ്ട്​ വിക്കറ്റ്​ വീതം വീഴ്​ത്തി.​ ഡാരൻ ബ്രാവോയാണ് (23)​ വിൻഡീസ്​ നിരയിലെ ടോപ്​ സ്​​േകാറർ.

രോഹിത്​ ശർമയുടെ ബാറ്റി​​​െൻറ ചൂട്​ വിൻഡീസ്​ ബൗളർമാർ ശരിക്കും അറിഞ്ഞ ദിവസമായിരുന്നു ഇന്നലെ. സ്​പിന്നും പേസുമായി മാറിമാറിയെറിഞ്ഞിട്ടും ഹിറ്റ്​മാ​നെ തളക്കാനുള്ള ശ്രമം പാളിയപ്പോൾ, ലഖ്​​നോ അന്താരാഷ്​ട്ര സ്​റ്റേഡിയത്തിൽ നിലംതൊടാതെ രോഹിത്​ പറത്തിയത്​ ഏഴു കൂറ്റൻ സിക്​സറുകൾ. ഒപ്പം അതി​േവഗ എട്ടു ബൗണ്ടറികളും. കൊൽക്കത്ത മത്സരത്തിലെ തെറ്റുകൾ ആവർത്തിക്കാതിരിക്കാൻ ധവാനും ശർമയും ശ്രദ്ധിച്ചാണ്​ കളി തുടങ്ങിയത്​. തോമസ്​ എറിഞ്ഞ ആദ്യ ഒാവറിൽ ഒരു റൺസുപോലും എടുക്കാതെയാണ്​ രോഹിതി​​​െൻറ​ തുടക്കം​. മറുവശത്ത്​ ധവാനും തിടുക്കമില്ലായിരുന്നു.

മൂന്ന്​​ ഒാവർ പൂർത്തിയായപ്പോൾ, ഇന്ത്യൻ സ്​കോർ ബോർഡിൽ 11 റൺസ്​ മാത്രം. എന്നാൽ, ഇരുവരും പതിയെ ഗിയർ മാറ്റി. രോഹിതിനായിരുന്നു മൂർച്ച കൂടുതൽ. വിൻഡീസ്​ ബൗളർമാരെ ഇരുവരും മാറിമാറി പെരുമാറി. പതിയപ്പതിയെ വേഗംകൂട്ടിയ ക്യാപ്​റ്റൻ 38 പന്തിൽ അർധസെഞ്ച്വറി കുറിച്ചു. എന്നാൽ, 43 റൺസിലെത്തിയിരിക്കെ ധവാൻ, ഫാബിയാൻ അലെ​​​െൻറ സ്​പിന്നിനു മുന്നിൽ പുറത്തായി. ആദ്യ വിക്കറ്റ്​ നേടു​േമ്പാഴേക്കും ഇന്ത്യൻ സ്​കോർബോർഡിൽ 123 റൺസ്​ എത്തിയിരുന്നു. സ്​ഥാനക്കയറ്റം ലഭിച്ച്​ ക്രീസിലെത്തിയ ഋഷഭ്​ പന്തിൽ (5) നിന്ന്​ കൂറ്റനടി പ്രതീക്ഷിച്ചെങ്കിലും ആദ്യ മത്സരത്തിലെന്നപോലെ കൗമാരതാരം പെ​െട്ടന്ന്​ പുറത്തായി. മൂന്നാം വിക്കറ്റിൽ ലേ​ാകേഷ്​ രാഹുൽ എത്തിയതോടെ, ഇന്ത്യൻ സ്​കോറിങ്ങിന്​ വേഗം കൂടി. അവസാന ഒാവറിലാണ്​ രോഹിത്​ സെഞ്ച്വറി നേടുന്നത്​. ബ്രാത്​വെയ്​റ്റ്​ എറിഞ്ഞ ഒാവറിൽ തുടർച്ചയായ രണ്ടു ​േഫാറുകൾ പായിച്ചാണ്​ താരം നാലാം സെഞ്ച്വറി നേടുന്നത്​. 14 പന്തിൽ 26 റൺസുമായി ലോകേഷ്​ രാഹുലും പുറത്താകാതെ നിന്നു.

4 സെഞ്ച്വറി; രോഹിതിന്​ റെക്കോഡ്​
ല​ഖ്​​​നോ: ട്വ​ൻ​റി20യിൽ നാലാം സെഞ്ച്വറിയോടെ രോഹിത്​ ശർമക്ക്​ റെക്കോഡ്​. നേരത്തെ മൂന്ന്​ സെഞ്ച്വറിയുമായി ​ന്യൂസിലൻഡി​​െൻറ കോളിൻ മൺറോക്കൊപ്പമായിരുന്നു രോഹിത്​. ഇംഗ്ലണ്ട്​ (100), ശ്രീലങ്ക (118), ദക്ഷിണാഫ്രിക്ക (106) എന്നിവർക്കെതിരെയാണ്​ രോഹിതി​​​െൻറ മറ്റ്​ ട്വൻറി20 സെഞ്ച്വറികൾ. ആകെ റൺവേട്ടയിൽ വിരാട്​ കോഹ്​ലിയെയും മറികടന്നു. 62 മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന്​ കോഹ്​ലി 2101 റ​ൺ​സെടുത്തപ്പോൾ, രോഹിത്​ 86 മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന്​ ഇത്​ മറികടന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:westindiesmalayalam newssports newsCricket NewsIndia News
News Summary - India vs westindies second twenty 20 match-Sports news
Next Story