ആൻറിഗ്വ: കരീബിയൻ മണ്ണിൽ ഒാൾറൗണ്ട് പ്രകടനം പുറത്തെടുത്ത് ഇന്ത്യ ലോക ടെസ്റ്റ് ച ാമ്പ്യൻഷിപ്പിൽ ജയത്തോടെ അരങ്ങേറി. വിൻഡീസിനെതിരെ 318 റൺസിെൻറ കൂറ്റൻ ജയം സ്വന്തമാക ്കിയ ടീം ഇന്ത്യ 60 പോയൻറുമായി പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തുകയും ചെയ്തു. ഏറ്റവും കൂടുതൽ ടെസ്റ്റ് വിജയങ്ങൾ നേടിയ നായകനെന്ന എം.എസ്. ധോണിയുടെ (27) റെക്കോഡിനൊപ്പമെത്താൻ വിരാട് കോഹ്ലിക്കായി.
12ാം ജയവുമായി വിദേശത്ത് കൂടുതൽ ജയം നേടിയ റെക്കോഡും കോഹ്ലി കരസ്ഥമാക്കി. സൗരവ് ഗാംഗുലിയെയാണ് പിന്തള്ളിയത്. റൺസിെൻറ അടിസ്ഥാനത്തിൽ ഇന്ത്യ വിദേശത്ത് സ്വന്തമാക്കുന്ന ഏറ്റവും വലിയ വിജയവുമാണിത്. രണ്ടാം ഇന്നിങ്സിൽ വിൻഡീസിനെ കടപുഴക്കിയ ജസ്പ്രീത് ബുംറയായിരുന്നു നാലാം ദിനത്തിലെ താരം. ഒരുപിടി റെക്കോഡുകളാണ് താരം മാസ്മരിക സ്പെല്ലിലൂടെ തകർത്തെറിഞ്ഞത്.
‘8-4-7-5’ എന്തൊരു സ്പെൽ
ടെസ്റ്റിൽ ഒരു ഇന്ത്യന്‍ ബൗളറുടെ ഏറ്റവും കുറവ് റൺസ് വിട്ടുനൽകിയുള്ള മികച്ച അഞ്ചു വിക്കറ്റ് പ്രകടനമാണ് ബുംറ സ്വന്തം പേരിലാക്കിയത്. എട്ട് ഓവറില്‍ നാലു മെയ്ഡനുള്‍പ്പെടെ വെറും ഏഴു റണ്‍സ് മാത്രം വിട്ടുകൊടുത്താണ് താരം അഞ്ചു വിക്കറ്റുകള്‍ പിഴുതത്. ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ആസ്ട്രേലിയ, വിൻഡീസ് എന്നീ രാജ്യങ്ങളിൽ അഞ്ചു വിക്കറ്റ് വീഴ്ത്തുന്ന ആദ്യ ഏഷ്യന്‍ ബൗളര്‍ എന്ന റെക്കോഡും ബുംറ സ്വന്തമാക്കി. ഈ നാലു രാജ്യങ്ങളിലും ബുംറ കളിക്കുന്ന ആദ്യ പരമ്പരകളിലാണ് വിക്കറ്റ് കൊയ്ത്തെന്നതും ശ്രദ്ധേയമാക്കുന്നു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Aug 2019 5:36 PM GMT Updated On
date_range 2019-08-26T23:06:01+05:30ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ജയത്തോടെ അരങ്ങേറി ഇന്ത്യ
text_fieldsNext Story