ടെസ്റ്റ് സന്നാഹത്തിന് ടീം ഇന്ത്യ; കോഹ്ലിക്ക് വിശ്രമമനുവദിച്ചേക്കും
text_fieldsകൂളിഡ്ജ് (ആൻറിഗ്വ): ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായി ഇന്ത്യൻ ടീം വെസ്റ്റിൻഡ ീസ് ബോർഡ് ഇലവനുമായി ത്രിദിന സന്നാഹ മത്സരത്തിനിറങ്ങുന്നു. മൂന്നാം ഏകദിനത്തിനിടെ തള്ളവിരലിന് പരിക്കേറ്റ നായകൻ വിരാട് കോഹ്ലിക്ക് വിശ്രമമനുവദിച്ചേക്കും. ടെസ്റ്റ് സ്പെഷലിസ്റ്റുകളായ ചേതേശ്വർ പൂജാരക്കും അജിൻക്യ രഹാനെക്കുമൊപ്പം പരിമിത ഒാവർ മത്സരങ്ങളിൽ വിശ്രമം അനുവദിച്ച ജസ്പ്രീത് ബൂംറയും മികച്ച പ്രകടനം പുറത്തെടുത്ത് പരമ്പരക്ക് ഒരുങ്ങാനാകും ശ്രമിക്കുക.
രണ്ടു മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ ടെസ്റ്റിന് ആഗസ്റ്റ് 22ന് തുടക്കമാകും. ട്വൻറി20 പരമ്പര തൂത്തുവാരിയ (3-0) ശേഷം ഏകദിന പരമ്പരയും ഇന്ത്യ 2-0ത്തിന് സ്വന്തമാക്കിയിരുന്നു. മഴമൂലം 35 ഒാവറാക്കി ചുരുക്കിയ മൂന്നാം ഏകദിനത്തിൽ ഡക്വർത്ത് ലൂയിസ് നിയമപ്രകാരം ആറുവിക്കറ്റിനായിരുന്നു ഇന്ത്യൻ ജയം. ക്യാപ്റ്റൻ കോഹ്ലിയും (114 നോട്ടൗട്ട്) ശ്രേയസ് അയ്യരും (65) ഉജ്ജ്വല ഫോം തുടർന്നതോടെ 255 റൺസ് വിജയലക്ഷ്യം 15 പന്തുകൾ ശേഷിക്കേ നാലുവിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ മറികടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
