Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightമൂന്നാം ട്വന്‍റി20യിൽ...

മൂന്നാം ട്വന്‍റി20യിൽ ഇന്ത്യക്ക് 67 റൺസ് ജയം; പരമ്പര

text_fields
bookmark_border
മൂന്നാം ട്വന്‍റി20യിൽ ഇന്ത്യക്ക് 67 റൺസ് ജയം; പരമ്പര
cancel

മുംബൈ: ട്വൻറി20 പരമ്പരയുടെ ഫൈനൽ പരീക്ഷണത്തിൽ ഇന്ത്യ ഫസ്​റ്റ്​ ക്ലാസിൽ പാസായി. വാംഖഡെ സ്​റ്റേഡിയത്തിൽ സിക്​സർ പൂരത്തിലൂടെ ഇന്ത്യ ഉയർത്തിയ റൺമല കീഴടക്കാനാകാതെ കൂറ്റനടിക്കാരുടെ വിൻഡീസ്​ 67 റൺസകലെ മുട്ടുമടക്കിയതോടെ​ പരമ്പര ഇന്ത്യ 2^1ന്​ സ്വന്തമാക്കി.

ആദ്യം ബാറ്റുചെയ്​ത ആതിഥേയർ ലോകേഷ്​ രാഹുൽ (56 പന്തിൽ 91), രോഹിത്​ ശർമ (34 പന്തിൽ 71), നായകൻ വിരാട്​ കോഹ്​ലി (29 പന്തിൽ 70 നോട്ടൗട്ട്​) എന്നിവർ തീർത്ത വെടിക്കെട്ട്​ ബാറ്റിങ്​ വിരുന്നി​​െൻറ മികവിൽ സന്ദർശകർക്ക്​​ 241 റൺസ്​ വിജയലക്ഷ്യം വെച്ചുനീട്ടി. കൂറ്റൻ ലക്ഷ്യത്തിനു മുന്നിൽ പകച്ചുപോകാതെ നായകൻ കീറൺ പൊള്ളാർഡും (39 പന്തിൽ 68) ഷിംറോൺ ഹെറ്റ്​മെയറും (24 പന്തിൽ 41) പൊരുതിനോക്കിയെങ്കിലും 20 ഓവറിൽ എട്ടു വിക്കറ്റ്​ നഷ്​ടത്തിൽ 173 റൺസെടുക്കാനേ സാധിച്ചുള്ളൂ.

കൃത്യമായ ഇടവേളകളിൽ വിക്കറ്റ്​ വീഴ്​ത്തിയും കഴിഞ്ഞ മത്സരങ്ങളിലെ പിഴവുകൾ ആവർത്തിക്കാതെ ഫീൽഡിങ്ങിൽ നിലവാരം മെച്ചപ്പെടുത്തിയുമാണ്​ ഇന്ത്യ വിജയം നേടിയെടുത്തത്​.

ഇന്ത്യക്കായി മുഹമ്മദ്​ ഷമി, ഭുവനേശ്വർ കുമാർ, ദീപക്​ ചഹർ, കുൽദീപ്​ യാദവ്​ എന്നിവർ രണ്ടു​ വിക്കറ്റ്​ വീതം വീഴ്​ത്തി. തിരുവനന്തപുരത്തെ ഹീറോ ലെൻഡൽ സിമ്മൺസ്​ (ഏഴ്​) എളുപ്പം മടങ്ങിയതും ഓപണർ എവിൻ ലൂയിസ് ​ഫീൽഡിങ്ങിനിടെ പരിക്കേറ്റു​ മടങ്ങിയതും കരീബിയൻസിന്​ വിനയായി​. മൂന്നു​ മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരക്ക്​ ഞായറാഴ്​ച തുടക്കമാകും. സ്​കോർ: ഇന്ത്യ 240/3 (20 ഓവർ), വിൻഡീസ്​ 173/8 (20 ഓവർ).

തു​ട​ക്കം കെ​​ങ്കേ​മം
ടോ​സ്​ നേ​ടി​യ വി​ൻ​ഡീ​സ്​ നാ​യ​ക​ൻ കീ​റ​ൺ പൊ​ള്ളാ​ർ​ഡ്​ ഇ​ന്ത്യ​യെ ബാ​റ്റി​ങ്ങി​ന​യ​ച്ചു. കൊ​തി​ക്കു​ന്ന തു​ട​ക്ക​മാ​ണ്​ ഓ​പ​ണ​ർ​മാ​രാ​യ രോ​ഹി​ത്തും രാ​ഹു​ലും ഇ​ന്ത്യ​ക്ക്​ ന​ൽ​കി​യ​ത്. കൂ​റ്റ​ന​ടി​ക​ളി​ൽ ഒ​പ്പ​ത്തി​നൊ​പ്പം പോ​രാ​ടി​യ ഇ​രു​വ​രും പ​വ​ർ​പ്ലേ ഓ​വ​റു​ക​ളി​ൽ 72 റ​ൺ​സ്​ വാ​രി​ക്കൂ​ട്ടി. ഷെ​ൽ​ഡ​ൺ കോ​ട്ര​ലി​നെ മി​ഡ്​​വി​ക്ക​റ്റി​ലൂ​ടെ പ​റ​ത്തി രോ​ഹി​ത്ത്​ അ​ന്താ​രാ​ഷ്​​ട്ര ക്രി​ക്ക​റ്റി​ൽ 400 സി​ക്​​സ​റ​ടി​ക്കു​ന്ന ആ​ദ്യ ഇ​ന്ത്യ​ൻ താ​ര​മാ​യി. ക്രി​സ്​ ഗെ​യ്​​ലും (534) ഷാ​ഹി​ദ്​ അ​ഫ്രീ​ദി​യും (476) മാ​ത്ര​മാ​ണ്​ ഇ​ക്കാ​ര്യ​ത്തി​ൽ ഹി​റ്റ്​​മാ​ന്​ മു​ന്നി​ലു​ള്ള​ത്.

23പ​ന്തു​ക​ളി​ൽ രോ​ഹി​ത്​ 50ലെ​ത്തി. എ​​ട്ട്​ ഓ​വ​റി​ൽ ഇ​ന്ത്യ​ൻ സ്​​കോ​ർ 100​ ക​ട​ന്നു. തൊ​ട്ടു​പി​ന്നാ​ലെ രാ​ഹു​ൽ അ​ർ​ധ​ശ​ത​കം തി​ക​ച്ചു. 34 പ​ന്തി​ൽ 71റ​ൺ​സു​മാ​യി സെ​ഞ്ച്വ​റി​യി​ലേ​ക്ക്​ കു​തി​ക്ക​വെ കെ​സ്​​റി​ക്​ വി​ല്യം​സി​നെ അ​തി​ർ​ത്തി​ക​ട​ത്താ​ൻ ശ്ര​മി​ച്ച രോ​ഹി​ത്തി​​െൻറ ശ്ര​മം പാ​ഴാ​യി. മി​ഡ്​​വി​ക്ക​റ്റി​ൽ ഹെ​യ്​​ഡ​ൻ വാ​ഷി​ന്​ ക്യാ​ച്​.

വാം​ഖ​ഡെ​യി​ൽ വി​സ്​​ഫോ​ട​നം
ബാ​റ്റി​ങ്​ ഓ​ർ​ഡ​റി​ൽ വീ​ണ്ടും പ​രീ​ക്ഷ​ണ​ത്തി​നു​ മു​തി​ർ​ന്ന ഇ​ന്ത്യ​യു​ടെ ശ്ര​മം ഇ​ക്കു​റി ചീ​റ്റി. വ​ൺ​ഡൗ​ണാ​യി​റ​ങ്ങി​യ പ​ന്ത്​ പൂ​ജ്യ​ത്തി​ന്​ പു​റ​ത്ത്. ശേ​ഷം ക്രീ​സി​ലെ​ത്തി​യ ക്യാ​പ്​​റ്റ​ൻ കോ​ഹ്​​ലി പ​തി​വി​ൽ​നി​ന്ന്​ വി​പ​രീ​ത​മാ​യി തു​ട​ക്ക​ത്തി​ലേ ക​ത്തി​ക്ക​യ​റി. 17.4 ഓ​വ​റി​ൽ ഇ​ന്ത്യ​ൻ ടോ​ട്ട​ൽ 200ലെ​ത്തി. 21 പ​ന്തി​ൽ കോ​ഹ്​​ലി ഫി​ഫ്​​റ്റി​യ​ടി​ച്ചു. പൊ​ള്ളാ​ർ​ഡ്​ എ​​റി​ഞ്ഞ 19ാം ഓ​വ​റി​ൽ 27 റ​ൺ​സാ​ണ്​ നീ​ല​പ്പ​ട അ​ടി​ച്ചെ​ടു​ത്ത​ത്. ഷെ​ൽ​ഡ​ൺ കോ​ട്ര​ൽ എ​റി​ഞ്ഞ അ​വ​സാ​ന ഓ​വ​റി​ൽ സെ​ഞ്ച്വ​റി​ക്ക്​ വെ​റും ഒ​മ്പ​ത്​ റ​ൺ​സ​ക​ലെ വി​ക്ക​റ്റ്​ കീ​പ്പ​ർ നി​കോ​ള​സ്​ പു​രാ​ന്​ ക്യാ​ച്​ പി​ടി​കൊ​ടു​ത്ത് രാ​ഹു​ൽ മ​ട​ങ്ങി.

Show Full Article
TAGS:India vs West Indies sports news 
News Summary - india vs west indies -sports news
Next Story