വെസ്റ്റിൻഡീസിനെതിരെ ഇന്ത്യക്ക് 59 റൺസ് ജയം 

07:35 AM
13/08/2019
virat-kohli-130819.jpg

വെസ്റ്റിൻഡീസിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് 59 റൺസിന്‍റെ വിജയം. മഴ തടസപ്പെടുത്തിയ കളിയില്‍ ഡക്്വര്‍ത്ത് ലൂയിസ് നിയമപ്രകാരമാണ് ഇന്ത്യ വിജയിച്ചത്.

മഴ തടസപ്പെടുത്തിയതോടെ മത്സരം 46 ഓവറായി ചുരുക്കിയിരുന്നു. ഇന്ത്യ ഉയർത്തിയ 279 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന വിന്‍ഡീസ്  210 റണ്‍സിന് പുറത്തായി. 

ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ് ലിയുടെ സെഞ്ച്വറി മികവിലാണ് ഇന്ത്യ വിജയം നേടിയത്. 125 പന്തിൽ 14 ബൗണ്ടറിയും ഒരു സിക്സും സഹിതം കോലി 120 റൺസെടുത്തു. കോലിയുടെ 42ാം ഏകദിന സെഞ്ചുറിയാണ്.

വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0 ന് മുന്നിലെത്തി. ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു. 

Loading...
COMMENTS