കോഹ്​ലിക്ക്​ സെഞ്ച്വറി

  • മഴ കളി മുടക്കു​േമ്പാൾ ഇന്ത്യ നാലിന്​ 233

00:45 AM
12/08/2019
virat-kohli-110819.jpg

പോർട്ട്​ ഒാഫ്​ സ്​പെയിൻ: ക്യാപ്​റ്റൻ വിരാട്​ കോഹ്​ലി 42ാം ഏകദിന സെഞ്ച്വറിയുമായി ഒരിക്കൽ കൂടി പടനയിച്ചപ്പോൾ വെസ്​റ്റിൻഡീസിനെതിരായ രണ്ടാം മത്സരത്തിൽ ഇന്ത്യ​ മികച്ച സ്​കോറിലേക്ക്​ നീങ്ങുന്നു. 42.2 ഒാവറിൽ മഴമൂലം കളി നിർത്തു​േമ്പാൾ ഇന്ത്യ നാലുവിക്കറ്റ്​ നഷ്​ടത്തിൽ 233 റൺസെന്ന നിലയിലാണ്. ശ്രേയസ്​ അയ്യരും (58) കേദാർ ജാദവുമാണ്​ (6) ക്രീസിൽ.  

120 റൺസെടുത്ത കോഹ്​ലിക്ക്​ പുറമേ ഋഷഭ്​ പന്ത്​ (20), രോഹിത്​ ശർമ (18), ശിഖർ ധവാൻ (2) എന്നിവരാണ്​ പുറത്തായത്​. 14 ബൗണ്ടറികളും ഒരു സിക്​സും അടങ്ങുന്നതായിരുന്നു കോഹ്​ലിയുടെ ഇന്നിങ്​സ്​. ഇന്ത്യക്കായി ഏറ്റവും കൂടുതൽ ഏകദിന റൺസ്​ നേടിയ  താരങ്ങളുടെ പട്ടികയിൽ സൗരവ്​ ഗാംഗുലിയെ മറികടന്ന്​  കോഹ്​ലി എട്ടാം സ്​ഥാനത്തേക്ക്​ കയറി. വെസ്​റ്റിൻഡീസ്​ താരം ക്രിസ്​ ഗെയിലിനിത്​ 300 ഏകദിന  മത്സരമായിരുന്നു.

Loading...
COMMENTS