അവസാന ട്വൻറി20: ​സിദ്ധാർഥ്​ കൗ​ൾ ടീ​മി​ൽ; ബുംറക്കും കുൽദീപിനും ഉമേഷിനും വിശ്രമം 

23:08 PM
09/11/2018
ചെ​ന്നൈ: വെ​സ്​​റ്റി​ൻ​ഡീ​സി​നെ​തി​രാ​യ മൂ​ന്നാം ട്വ​ൻ​റി20 മ​ത്സ​ര​ത്തി​നു​ള്ള ഇ​ന്ത്യ​ൻ ടീ​മി​ൽ​നി​ന്ന്​ പേ​സ്​ ബൗ​ള​ർ​മാ​രാ​യ ജ​സ്​​പ്രീ​ത്​ ബും​റ, ഉ​മേ​ഷ്​ യാ​ദ​വ്, സ്​​പി​ന്ന​ർ കു​ൽ​ദീ​പ്​ യാ​ദ​വ്​ എ​ന്നി​വ​ർ​ക്ക്​ വി​ശ്ര​മ​മ​നു​വ​ദി​ച്ചു.

പ​ര​മ്പ​ര ഇ​ന്ത്യ നേ​ടി​ക്ക​ഴി​ഞ്ഞ​തി​നാ​ൽ ആ​സ്​​ട്രേ​ലി​യ​ൻ പ​ര്യ​ട​ന​ത്തി​ന്​ മു​ന്നോ​ടി​യാ​യി വി​ശ്ര​മ​മ​നു​വ​ദി​ക്കു​ന്ന​തി​നു​വേ​ണ്ടി​യാ​ണ്​ മൂ​വ​രെ​യും ഞാ​യ​റാ​ഴ്​​ച ചെ​ന്നൈ​യി​ലെ എം.​എ. ചി​ദം​ബ​രം സ്​​റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​നു​ള്ള ടീ​മി​ൽ​നി​ന്ന്​ ഒ​ഴി​വാ​ക്കി​യ​ത്. പേ​സ​ർ സിദ്ധാ​ർ​ഥ്​ കൗ​ളി​നെ ടീ​മി​ലു​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. 

ടീം: ​രോ​ഹി​ത്​ ശ​ർ​മ (ക്യാ​പ്​​റ്റ​ൻ), ശി​ഖ​ർ ധ​വാ​ൻ, ലോ​കേ​ഷ്​ രാ​ഹു​ൽ, ദി​നേ​ശ്​ കാ​ർ​ത്തി​ക്, മ​നീ​ഷ്​ പാ​ണ്ഡെ, ശ്രേ​യ​സ്​ അ​യ്യ​ർ, ഋ​ഷ​ഭ്​ പ​ന്ത്, ക്രു​ണാ​ൽ പാ​ണ്ഡ്യ, വാ​ഷി​ങ്​​ട​ൺ സു​ന്ദ​ർ, യു​സ്​​വേ​ന്ദ്ര ച​ഹ​ൽ, ഭു​വ​നേ​ശ്വ​ർ കു​മാ​ർ, ഖ​ലീ​ൽ അ​ഹ്​​മ​ദ്, ഷ​ഹ്​​ബാ​സ്​ ന​ദീം, സി​ദ്ധാ​ർ​ഥ്​ കൗ​ൾ.
Loading...
COMMENTS