വിശാഖപട്ടണം: രണ്ടാം ഏകദിനത്തിനിറങ്ങിയ ഇന്ത്യ തുടക്കത്തിലെ തകർച്ചയിൽ നിന്ന് കരകയറുന്നു. ഒടുവിൽ വിവരം ലഭിക്കുമ്പോൾ 19.6 ഒാവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 103 റൺസെടുത്തു. ഒാപണർമാരായ രോഹിത് ശർമ്മ(4), ശിഖർ ധവാൻ(24) എന്നിവരുടെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. പിന്നീട് ഒത്തു ചേർന്ന വിരാട് കോഹ്ലിയും (42) അമ്പാട്ടി റായിഡുവും (33) ചേർന്ന് ഇന്ത്യയെ മുന്നോട്ട് നയിക്കുന്നത്.
സ്കോർ 15ലെത്തി നിൽക്കെയാണ് രോഹിത് റോച്ചിൻറെ പന്തിൽ ഹെത്മെറിന് ക്യാച് നൽകി മടങ്ങിയത്. സ്കോർ 40ൽ നിൽക്കവെയാണ് ധവാനെ ആഷ്ലി നഴ്സ് പറഞ്ഞയച്ചത്. നേരത്തേ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ബൗളിങ് നിരയിൽ ഒരു മാറ്റത്തോടെയാണ് ഇന്ത്യ ഇറങ്ങിയത്. ഖലീൽ അഹ്മദിന് പകരം കുൽദീപ് യാദവ് ടീമിലെത്തി.
വിൻഡീസ് എത്ര റൺസ് അടിച്ചുകൂട്ടിയാലും ജയിക്കാമെന്ന ആത്മവിശ്വാസം ഉറപ്പിച്ചാണ് ഇന്ത്യ ഏകദിന പരമ്പരയിലെ രണ്ടാം അങ്കത്തിന് ഇറങ്ങിയത്. അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയിൽ ജയം ആവർത്തിച്ചാൽ വിരാട് കോഹ്ലിക്കും സംഘത്തിനും കാര്യങ്ങൾ ഏറക്കുറെ എളുപ്പമാവും.
ഗുവാഹതിയിൽ ആദ്യം ബാറ്റുചെയ്ത വിൻഡീസ് 323 റൺസ് അടിച്ചെടുത്തപ്പോൾ മറുപടി 42 ഒാവറിൽ എട്ടുവിക്കറ്റ് ബാക്കിനിൽക്കെ തീർത്താണ് ഇന്ത്യ വിജയം കുറിച്ചത്. ശിഖർ ധവാൻ നിരാശപ്പെടുത്തിയത് ഒഴിച്ചുനിർത്തിയാൽ രോഹിതും വിരാടും ചേർന്ന് അനായാസം ഇന്ത്യക്ക് ജയമുറപ്പിച്ചു. ബൗളിങ്ങിൽ യുസ്വേന്ദ്ര ചഹലും രവീന്ദ്ര ജദേജയും മുഹമ്മദ് ഷമിയും ചേർന്ന് തങ്ങളുടെ റോളും ഭംഗിയാക്കിയിരുന്നു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Oct 2018 3:00 PM GMT Updated On
date_range 2018-10-24T20:39:53+05:30രണ്ട് വിക്കറ്റ് നഷ്ടം; ഇന്ത്യ നൂറ് കടന്നു
text_fieldsNext Story