Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഒന്നാം ഏകദിനം:...

ഒന്നാം ഏകദിനം: വിൻഡീസിന് എട്ട് വിക്കറ്റ് ജയം

text_fields
bookmark_border
ഒന്നാം ഏകദിനം: വിൻഡീസിന് എട്ട് വിക്കറ്റ് ജയം
cancel

ചെ​ന്നൈ: വി​ൻ​ഡീ​സ്​ ബാ​റ്റ്​​സ്​​മാ​ൻ​മാ​രു​ടെ കൈ​ക്ക​രു​ത്തി​​െൻറ ചൂ​ട്​ ഒ​രി​ക്ക​ൽ​കൂ​ടി ഇ​ന്ത്യ​ൻ ബൗ​ള​ർ​മാ​ർ​ക്ക്​ ന​ന്നാ​യി അ​നു​ഭ​വി​ച്ച​റി​ഞ്ഞു. ​ഇ​ന്ത്യ​യു​ടെ 288 റ​ൺ​സ്​ വി​ജ​യ​ല​ക്ഷ്യം ഷിം​റോ​ൺ ഹെ​റ്റ്​​മെ​യ​റി​​െൻറ​യും (139) ഷാ​യ്​ ഹോ​പ്പി​​െൻറ​യും (102) സെ​ഞ്ച്വ​റി​ക്ക​രു​ത്തി​ൽ അ​നാ​യാ​സം മ​റി​ക​ട​ന്ന്​ ​െവ​സ്​​റ്റി​ൻ​ഡീ​സ്​ ഏ​ക​ദി​ന പ​ര​മ്പ​ര​യി​ൽ 1-0ത്തി​ന്​ മു​ന്നി​ലെ​ത്തി. 13 പ​ന്തു​ക​ൾ ശേ​ഷി​ക്കേ എ​ട്ടു​വി​ക്ക​റ്റി​നാ​യി​രു​ന്നു ക​രീ​ബി​യ​ൻ​വി​ജ​യം. അ​ടു​ത്ത മ​ത്സ​രം ബു​ധ​നാ​ഴ്​​ച വി​ശാ​ഖ​പ​ട്ട​ണ​ത്ത്​ ന​ട​ക്കും.

വി​മ​ർ​ശ​ക​രു​ടെ വാ​യ​ട​പ്പി​ക്കു​ന്ന പ്ര​ക​ട​ന​വു​മാ​യി ഋ​ഷ​ഭ്​ പ​ന്തും​ (71) നാ​ലാം ന​മ്പ​റി​ൽ ഇ​രി​പ്പു​റ​പ്പി​ച്ച്​ ശ്രേ​യ​സ്​ അ​യ്യ​രും (70) അ​ർ​ധ​സെ​ഞ്ച്വ​റി​ക​ളു​മാ​യി തി​ള​ങ്ങി​യ മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ 50 ഓ​വ​റി​ൽ എ​ട്ടു​വി​ക്ക​റ്റ്​ ന​ഷ്​​ട​ത്തി​ൽ 287 റ​ൺ​സെ​ടു​ത്തു. കേ​ദാ​ർ ജാ​ദ​വും (40) രോ​ഹി​ത്​ ശ​ർ​മ​യും (36) മി​ക​ച്ച സം​ഭാ​വ​ന​ക​ൾ ന​ൽ​കി.

ടോ​സ്​ ന​ഷ്​​ട​പ്പെ​ട്ട്​ ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ ഇ​ന്ത്യ​യു​ടെ നാ​യ​ക​ൻ വി​രാ​ട്​ കോ​ഹ്​​ലി​യും (നാ​ല്) ലോ​കേ​ഷ്​ രാ​ഹു​ലും (ആ​റ്) സ്​​കോ​ർ ബോ​ർ​ഡി​ൽ 25 റ​ൺ​സാ​യ​പ്പോ​ഴേ​ക്കും കൂ​ടാ​രം ക​യ​റി. ഇ​രു​വ​രെ​യും ഷെ​ൽ​ഡ​ൺ കോ​ട്ര​ലാ​ണ്​ സ​ല്യൂ​ട്ട്​ ചെ​യ്​​ത്​ മ​ട​ക്കി​യ​ത്. അ​യ്യ​ർ​ക്കൊ​പ്പം ചേ​ർ​ന്ന്​ രോ​ഹി​ത്​്​ ടീ​മി​നെ മു​ന്നോ​ട്ടു ന​യി​ച്ചെ​ങ്കി​ലും അ​ൽ​സാ​രി ജോ​സ​ഫ്​ കൂ​ട്ടു​കെ​ട്ട്​ പി​രി​ച്ചു. നാ​ലാം വി​ക്ക​റ്റി​ൽ അ​യ്യ​രും പ​ന്തും ചേ​ർ​ന്ന്​ ചേ​ർ​ത്ത 114 റ​ൺ​സാ​ണ്​ ഇ​ന്ത്യ​ൻ ഇ​ന്നി​ങ്​​സി​ന്​ അ​ടി​ത്ത​റ പാ​കി​യ​ത്. അ​ഞ്ചാം ഏ​ക​ദി​ന ഫി​ഫ്​​റ്റി​യ​ടി​ച്ച്​ അ​യ്യ​രും ക​ന്നി അ​ർ​ധ​സെ​ഞ്ച്വ​റി നേ​ടി പ​ന്തും മ​ട​ങ്ങി​യ ശേ​ഷം ഇ​ന്ത്യ​യു​ടെ സ്​​കോ​റി​ങ്​ വേ​ഗം കു​റ​ഞ്ഞു.

ശേ​ഷം ആ​റാം വി​ക്ക​റ്റി​ൽ ജാ​ദ​വും ര​വീ​ന്ദ്ര ജ​ദേ​ജ​യും (21) ചേ​ർ​ന്ന്​ 59 റ​ൺ​സ്​ കൂ​ട്ടു​കെ​ട്ടു​ണ്ടാ​ക്കി​യെ​ങ്കി​ലും ഇ​രു​വ​ർ​ക്കും ശേ​ഷം വാ​ല​റ്റ​ക്കാ​ർ​ക്കാ​ർ​ക്കും മി​ക​ച്ച സ്​​കോ​ർ ക​ണ്ടെ​ത്താ​നാ​കാ​തെ വ​ന്ന​തോ​ടെ ഇ​ന്ത്യ​ക്ക്​ സ്​​കോ​ർ 300ലെ​ത്തി​ക്കാ​ൻ സാ​ധി​ച്ചി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:India vs West Indiessports news
News Summary - india vs west indies odi
Next Story