Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightലോകകപ്പ്;...

ലോകകപ്പ്; വെസ്റ്റിൻഡീസിനെതിരെ ഇന്ത്യക്ക് 125 റൺസിന്‍റെ വിജയം

text_fields
bookmark_border
ലോകകപ്പ്; വെസ്റ്റിൻഡീസിനെതിരെ ഇന്ത്യക്ക് 125 റൺസിന്‍റെ വിജയം
cancel

മാ​ഞ്ച​സ്​​റ്റ​ർ: ലോകകപ്പിൽ തോൽവിയറിയാതെ ഇന്ത്യൻ കുതിപ്പ്​. വെ​സ്​​റ്റി​ൻ​ഡീ​സി​നെ 125 റൺസിന്​ തകർത്ത വിരാ ട്​ കോഹ്​ലിയും സംഘവും സെമിയിൽ ഒരു കാലെടുത്തു​വെച്ചു.
നാ​ലാം അ​ർ​ധ ശ​ത​ക​വു​മാ​യി ഒ​രി​ക്ക​ൽ​കൂ​ടി മു​ന് നി​ൽ​നി​ന്ന്​ ന​യി​ച്ച നാ​യ​ക​ൻ വി​രാ​ട്​ കോ​ഹ്​​ലി (72), എം.​എ​സ്. ധോ​ണി (56 നോ​ട്ടൗ​ട്ട്), കെ.​എ​ൽ. രാ​ഹു​ൽ (48), ഹാ ​ർ​ദി​ക്​ പാ​ണ്ഡ്യ (46) എ​ന്നി​വ​രു​ടെ മി​ക​വി​ൽ ഇ​ന്ത്യ 50 ഒാ​വ​റി​ൽ ഏ​ഴു​വി​ക്ക​റ്റി​ന്​ 268 റ​ൺ​സെ​ടു​ത്തു. ഇന് ത്യൻ ബൗളർമാർ തകർത്തെറിഞ്ഞപ്പോൾ വിൻഡീസ്​ ഇന്നിങ്​സ്​ 34.2 ഒാവറിൽ 143 റൺസിന്​ അവസാനിച്ചു.

മുഹമ്മദ്​ ഷമി നാലും ജ സ്​പ്രീത്​ ബുംറയും യുസ്​വേന്ദ്ര ചഹലും രണ്ട്​ വിക്കറ്റ്​ വീതവും വീഴ്​ത്തി. സുനിൽ ആംബ്രിസ്​ (31), നികോളസ്​ പൂരാൻ (2 8) എന്നിവർ മാത്രമാണ്​ പിടിച്ചുനിൽക്കാൻ ശ്രമിച്ചത്. വിൻഡീസ്​ പ്രതീക്ഷകളായിരുന്ന ക്രിസ്​ ഗെയ്​ൽ (6), ഷായ്​ ഹോപ്​ (5) എന്നിവർക്കൊന്നും തിളങ്ങാനായില്ല.

ടോ​സ്​ നേ​ടി​യ ഇ​ന്ത്യ​ൻ നാ​യ​ക​ൻ കോ​ഹ്​​ലി ബാ​റ്റി​ങ്​ തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഫോ​റും സി​ക്​​സു​മ​ട​ക്കം ന​ന്നാ​യി തു​ട​ങ്ങി​യ രോ​ഹി​ത്​ ശ​ർ​മ വി​വാ​ദ തീ​രു​മാ​ന​ത്തി​ലൂ​ടെ പു​റ​ത്താ​യ​തോ​ടെ ഇ​ന്ത്യ​ക്ക്​ ആ​ദ്യ​വി​ക്ക​റ്റ്​ ന​ഷ്​​ടം. റോ​ച്ചി​​െൻറ പ​ന്തി​ൽ ഷാ​യ്​ ഹോ​പ് എ​ടു​ത്ത ക്യാ​ച്ച്​ അ​മ്പ​യ​ർ ഒൗ​ട്ട്​ വി​ളി​ച്ചി​ല്ല. എ​ന്നാ​ൽ, റി​വ്യൂ​വി​നു​ പോ​യ വി​ൻ​ഡീ​സ്​ നാ​യ​ക​ന്​ അ​നു​കൂ​ല​മാ​യാ​യി​രു​ന്നു മൂ​ന്നാം അ​മ്പ​യ​റു​ടെ വി​ധി.

എ​ന്നാ​ൽ, അ​ൾ​ട്രാ എ​ഡ്​​ജി​ൽ പ​ന്ത്​ ഉ​ര​സി​യെ​ങ്കി​ലും ബാ​റ്റി​ലാ​ണോ പാ​ഡി​ലാ​ണോ കൊ​ണ്ട​തെ​ന്ന്​ വ്യ​ക്​​ത​മാ​കാ​ത്തി​നാ​ൽ തീ​രു​മാ​നം വി​വാ​ദ​മാ​കു​ക​യാ​യി​രു​ന്നു. മ​നോ​ഹ​ര ഡ്രൈ​വു​ക​ളും ഷോ​ട്ടു​ക​ളു​മാ​യി രാ​ഹു​ൽ ഫോ​മി​​െൻറ ല​ക്ഷ​ണം കാ​ണി​ച്ചു​തു​ട​ങ്ങി​യ​തോ​ടെ ഇ​ന്ത്യ​ൻ ആ​രാ​ധ​ക​ർ പ്ര​തീ​ക്ഷ​യി​ലാ​യി. ര​ണ്ടാം വി​ക്ക​റ്റി​ൽ രാ​ഹു​ലും കോ​ഹ്​​ലി​യും ചേ​ർ​ന്ന്​ 69 റ​ൺ​സ്​ കൂ​ട്ടി​ച്ചേ​ർ​ത്തു.

എ​ന്നാ​ൽ, രാ​ഹു​ലി​നെ ബൗ​ൾ​ഡാ​ക്കി ഹോ​ൾ​ഡ​ർ ഇ​രു​വ​രെ​യും വേ​ർ​പി​രി​ച്ചു. രാ​ഹു​ൽ 64 പ​ന്തി​ൽ ആ​റു​ബൗ​ണ്ട​റി​ നേടി. ഇ​ന്ത്യ​യു​ടെ നാ​ലാം ന​മ്പ​ർ ത​ല​വേ​ദ​ന​ക്ക്​ പ​രി​ഹാ​രം കാ​ണാ​ൻ ഒ​ര​വ​സ​രം കൂ​ടി ല​ഭി​ച്ച വി​ജ​യ്​ ശ​ങ്ക​ർ വീ​ണ്ടും പ​രാ​ജ​യമായി. 14 റ​ൺ​സെ​ടു​ത്ത ശ​ങ്ക​ർ ഹോ​പി​ന്​ ക്യാ​ച്ച്​ന​ൽ​കി പ​വ​ലി​യ​നി​ൽ മ​ട​ങ്ങി​യെ​ത്തി.

സ്​​ഥാ​ന​ക്ക​യ​റ്റം ല​ഭി​ച്ചെ​ത്തി​യ കേ​ദാ​ർ ജാ​ദ​വി​നും (7) ഒ​ന്നും ചെ​യ്യാ​നു​ണ്ടാ​യി​രു​ന്നി​ല്ല. ആ​റാ​മ​നാ​യി ക്രീ​സി​ലെ​ത്തി​യ ധോ​ണി ഒ​രു​വ​ശ​ത്ത്​ ന​ങ്കൂ​ര​മി​ട്ട്​ ക​ളി​ക്കാ​ൻ തു​ട​ങ്ങി​യ​തോ​ടെ ബാ​റ്റി​ങ്ങി​ന്​ വേ​ഗ​ത കൂ​ട്ടി​യ കോ​ഹ്​​ലി ഹോ​ൾ​ഡ​റു​ടെ പ​ന്ത്​ മോ​ശം ഷോ​ട്ടി​ന്​ ശ്ര​മി​ച്ച്​ മ​ട​ങ്ങി. വ​ൻ​സ്​​കോ​ർ ല​ക്ഷ്യ​മി​ട്ടി​റ​ങ്ങി​യ ഇ​ന്ത്യ 38.2 ഒാ​വ​റി​ൽ അ​ഞ്ചി​ന്​ 180 എ​ന്ന നി​ല​യി​ലാ​യി. ആ​റാം വി​ക്ക​റ്റി​ൽ ധോ​ണി​യും പാ​ണ്ഡ്യ​യും ചേ​ർ​ന്ന്​ 70 റ​ൺ​സ്​ അ​ടി​ച്ചു​കൂ​ട്ടി. കോ​ട്ര​ലി​​െൻറ സ്ലോ​ബാ​ൾ പ​റ​ത്താ​ൻ ശ്ര​മി​ച്ച പാ​ണ്ഡ്യ 46 റ​ൺ​സെ​ടു​ത്ത്​ പു​റ​ത്താ​യ​ി. മു​ഹ​മ്മ​ദ്​ ഷ​മി (0) ഡ​ക്കാ​യി മ​ട​ങ്ങി.

എ​ന്നാ​ൽ, ഇ​ന്നി​ങ്​​സ്​ അ​വ​സാ​ന​ത്തോ​ട​ടു​ത്ത​തോ​ടെ ധോ​ണി ഗി​യ​ർ മാ​റ്റി. അ​വ​സാ​ന ഒാ​വ​റി​ൽ ര​ണ്ട്​ സി​ക്​​സ​റു​ക​ൾ സ​ഹി​തം 16 റ​ൺ​സെ​ടു​ത്ത്​ അ​ർ​ധ​സെ​ഞ്ച്വ​റി പൂ​ർ​ത്തി​യാ​ക്കി​യ ധോ​ണി ഇ​ന്ത്യ​യെ 268 റ​ൺ​സി​ലെ​ത്തി​ച്ചു. വി​ൻ​ഡീ​സി​നാ​യി കോ​ട്ര​ലും റോ​ച്ചും ര​ണ്ടു വി​ക്ക​റ്റ്​ വീ​തം വീ​ഴ്​​ത്തി.

അഫ്​ഗാനെതിരായ മത്സരത്തിലെ ടീമിൽനിന്ന്​ മാ​റ്റ​ങ്ങ​ളി​ല്ലാ​തെ ഇ​ന്ത്യ ഇ​റ​ങ്ങി​യ​പ്പോ​ൾ എ​വി​ൻ ലൂ​യി​സ്, ആ​ഷ്​​ലി ന​ഴ്​​സ്​ എ​ന്നി​വ​രെ പു​റ​ത്തി​രു​ത്തി ആം​ബ്രി​സ്, ഫാ​ബി​യ​ൻ അ​ല​ൻ എ​ന്നി​വ​ർ​ക്ക്​ വി​ൻ​ഡീ​സ്​ അ​വ​സ​രം ന​ൽ​കി.

Show Full Article
TAGS:2019 ICC World Cup India vs West Indies 
News Summary - India Vs West Indies ICC World Cup of Cricket 2019
Next Story