Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഷമിയുണ്ട്, പന്തില്ല, വിൻഡീസിനെതിരെ ഇന്ത്യക്ക് ബാറ്റിങ്
text_fieldsbookmark_border
മാഞ്ചസ്റ്റർ: ലോക കപ്പ് സെമിയിലേക്ക് ആത്മവിശ്വാസത്തോടെ മാർച്ച് ചെയ്യുന്ന ഇന്ത്യ വെസ്റ്റിൻഡീസിനെതിരാ യ മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്തു. ഇത്തിരിക്കുഞ്ഞന്മാരായ അഫ്ഗാനെതിരെ തപ്പിത്തടഞ്ഞ് വിജയം നേടിയെങ്കിലും ടീമിൽ മാറ്റമില്ലാതെയാണ് ഇന്ത്യ കരീബിയൻസിനെതിരെ ഇറങ്ങുന്നത്. പരിക്കേറ്റ ഭുവനേശ്വർ കുമാറിനു പകരം ടീമിലെത്തി അഫ്ഗാനെതിരെ അവസാന ഓവറിൽ ഹാട്രിക് നേടി ഇന്ത്യയെ വിജയിപ്പിച്ച മുഹമ്മദ് ഷമിയെ ടീമിൽ നിലനിർത്തി. നാലാം നമ്പറിൽ വിജയ് ശങ്കറിനു പകരം ഋഷഭ് പന്ത് എത്തുമെന്ന് കരുതിയെങ്കിലും കഴിഞ്ഞ മത്സരത്തിലെ ടീമിനെ തന്നെ നിലനിർത്താനാണ് മാനേജ്മെൻറ് തീരുമാനിച്ചത്. അതേസമയം, രണ്ട് മാറ്റങ്ങളുമായാണ് വെസ്റ്റിൻഡീസ് കളത്തിലിറങ്ങുന്നത്. പരിക്കേറ്റ ആന്ദ്രേ റസലിന് പകരം സുനിൽ ആംബ്രിസിനെ ടീമിൽ ഉൾപ്പെടുത്തിയതിനു പുറമെ ഫാബിയൻ അലനും ടീമിലെത്തി. അടുത്ത കാലത്തായി കരീബിയൻസിനെതിരെ മിന്നുന്ന വിജയങ്ങൾ കൈവരിച്ച റെക്കോർഡുകളാണ് ഇന്ത്യക്ക് ആശ്വാസം. അഫ്ഗാനെതിരെ അലസമായി കാഴ്ചവെച്ച കളിയായിരിക്കില്ല കോഹ്ലിയും കൂട്ടരും വെസ്റ്റിൻഡീസിനെതിരെ പുറത്തെടുക്കുക..
Next Story
