Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Aug 2017 12:23 PM GMT Updated On
date_range 3 Aug 2017 12:23 PM GMTരാഹുലിന് അർധസെഞ്ച്വറി; ഇന്ത്യക്ക് മികച്ച തുടക്കം
text_fieldsbookmark_border
കൊളംബോ: ശ്രീലങ്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് മികച്ച തുടക്കം. ഒന്നാം ഇന്നിങ്സിൽ ബാറ്റിങിനിറങ്ങിയ ഇന്ത്യ ഉച്ചഭക്ഷണത്തിന് പിരിയുേമ്പാൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 108 റൺസ് എന്ന നിലയിലാണ്. ശിഖർധവാനാണ് പുറത്തായ ഇന്ത്യൻ ബാറ്റ്സ്മാൻ. 52 റൺസോടെ കെ.എൽ രാഹുലും 14 റൺസോടെ ചേതേശ്വർ പുജാരയുമാണ് ക്രീസിൽ. ശ്രീലങ്കക്ക് വേണ്ടി പെരേര ഒരു വിക്കറ്റ് വീഴ്ത്തി.
മൂന്ന് ടെസ്റ്റുകളുള്ള പരമ്പരയിൽ 1-0ത്തിന് ഇന്ത്യ മുന്നിലാണ്. ശിഖർധവാെൻറയും വിരാട് കോഹ്ലിയുടെയും ബാറ്റിങ്ങാണ് ഒന്നാം ടെസ്റ്റിൽ ഇന്ത്യക്ക് കരുത്തായത്. രവിശാസ്ത്രി പരിശീലകനായി ചുമതലയേറ്റെടുത്തതിന് ശേഷം നടക്കുന്ന ഇന്ത്യയുടെ ആദ്യ പരമ്പരയാണിത്.
Next Story