ശ്രീ​ല​ങ്ക​ക്കെ​തി​രാ​യ ഏ​ക​ദി​ന പ​ര​മ്പ​ര: യു​വ​രാ​ജി​നും പാ​ണ്ഡെ​ക്കും സാ​ധ്യ​ത

23:50 PM
12/08/2017
ന്യൂ​ഡ​ൽ​ഹി: ശ്രീ​ല​ങ്ക​ക്കെ​തി​രാ​യ ഏ​ക​ദി​ന പ​ര​മ്പ​ര​ക്കു​ള്ള ടീ​മി​ൽ യു​വ​രാ​ജ്​ സി​ങ്, മ​നീ​ഷ്​ പാ​ണ്ഡെ എ​ന്നി​വ​ർ​ക്ക്​ സാ​ധ്യ​ത. സീ​നി​യ​ർ താ​ര​ങ്ങ​ളി​ൽ പ​ല​ർ​ക്കും വി​ശ്ര​മം ന​ൽ​കു​േ​മ്പാ​ൾ മ​ല​യാ​ളി ബൗ​ള​ർ ​ബേ​സി​ൽ ത​മ്പി​ ഉ​ൾ​പ്പെ​ടെ യു​വ​താ​ര​ങ്ങ​ളും സെ​ല​ക്​​ട​ർ​മാ​രു​ടെ പ​ട്ടി​ക​യി​ൽ ഇ​ടം​പി​ടി​ച്ചേ​ക്കും. 20ന്​ ​ആ​രം​ഭി​ക്കു​ന്ന ഏ​ക​ദി​ന പ​ര​മ്പ​ര​യി​ൽ അ​ഞ്ചു​ മ​ത്സ​ര​ങ്ങ​ളാ​ണു​ള്ള​ത്. തു​ട​ർ​ച്ച​യാ​യി നി​റം​മ​ങ്ങി​യ യു​വ​രാ​ജി​ന്​ ഫോം ​തെ​ളി​യി​ക്കാ​നു​ള്ള അ​വ​സാ​ന അ​വ​സ​ര​മാ​വും ല​ങ്ക​ൻ പ​ര്യ​ട​നം. അ​ജി​ൻ​ക്യ ര​ഹാ​നെ​യെ ഉ​ൾ​പ്പെ​ടു​ത്താ​ൻ വി​രാ​ട്​ കോ​ഹ്​​ലി​യും ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ട്. ശി​ഖ​ർ ധ​വാ​ൻ, ​േലാ​കേ​ഷ്​ രാ​ഹു​ൽ എ​ന്നി​വ​രി​ൽ ഒ​രാ​ളെ പു​റ​ത്തി​രു​ത്തി രോ​ഹി​ത്​ ശ​ർ​മ​യെ തി​രി​ച്ചു​വി​ളി​ച്ചേ​ക്കും. സു​രേ​ഷ്​ റെ​യ്​​ന​യും പ​രി​ഗ​ണ​ന​യി​ലു​ണ്ടെ​ന്നാ​ണ്​ സൂ​ച​ന. 
COMMENTS