Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഎയ്​ഞ്ചലോ മാത്യൂസിനും...

എയ്​ഞ്ചലോ മാത്യൂസിനും ദിനേഷ് ചാണ്ഡിമലിനും െസഞ്ച്വറി; ലങ്കക്ക് ഒമ്പത് വിക്കറ്റ് നഷ്ടമായി

text_fields
bookmark_border
Dinesh Chandimal and Angelo Mathews
cancel
camera_alt?????? ?????????? ????????? ????????? ??????????????

ന്യൂ​ഡ​ൽ​ഹി: വി​രാ​ട്​​ കോ​ഹ്​​ലി​യു​ടെ ഇ​ര​ട്ട​സെ​ഞ്ച്വ​റി​ക്കും മു​ര​ളി വി​ജ​യു​ടെ സെ​ഞ്ച്വ​റി​ക്കും മ​റു​പ​ടി​യാ​യി ക്യാ​പ്​​റ്റ​ൻ ദി​നേ​ശ്​ ച​ണ്ഡി​മ​ലും(147*) എ​യ്​​ഞ്ച​ലോ മാ​ത്യൂ​സും(111) തി​രി​ച്ച​ടി​​ച്ച​പ്പോ​ൾ ശ്രീ​ല​ങ്ക​ൻ ക്യാ​മ്പ്​ അ​ൽ​പ​മൊ​ന്നു ആ​ശ്വ​സി​ച്ച​താ​ണ്. എ​ന്നാ​ൽ, നാ​ലാം വി​ക്ക​റ്റി​ൽ ഇ​രു​വ​രും ചേ​ർ​ത്ത 181 റ​ൺ​സി​​െൻറ കൂ​ട്ടു​കെ​ട്ടി​ൽ റ​ൺ​മ​ല പ​ടു​ത്തു​യ​ർ​ത്താ​നാ​വാ​തെ ല​ങ്ക വി​ക്ക​റ്റ്​ ക​ള​ഞ്ഞു​കു​ളി​ച്ച​തോ​ടെ മൂ​ന്നാം ടെ​സ്​​റ്റ്​ ഇ​ന്ത്യ​യു​ടെ വ​രു​തി​യി​ലേ​ക്ക്. മൂ​ന്നാം ദി​നം മ​ത്സ​രം അ​വ​സാ​നി​ക്കു​േ​മ്പാ​ൾ ല​ങ്ക ഒ​മ്പ​തു​വി​ക്ക​റ്റ്​ ന​ഷ്​​ട​ത്തി​ൽ 356 എ​ന്ന നി​ല​യി​ലാ​ണ്. ​േ​ഫാ​ളോ ഒാ​ൺ ഒ​ഴി​വാ​ക്കാ​നാ​യ​തി​ൽ ആ​ശ്വ​സി​ക്കാം. പു​റ​ത്താ​കാ​തെ ക്യാ​പ്​​റ്റ​ൻ ച​ണ്ഡി​മ​ലും(147) ല​ക്​​ഷ​ൻ സ​ൻ​ഡ​ക​നു​മാ​ണ് (0) ക്രീ​സി​ൽ. ഒ​രു​വി​ക്ക​റ്റ്​ മാ​ത്രം ശേ​ഷി​ക്കെ 180 റ​ൺ​സി​ന്​ പി​ന്നി​ലാ​ണ്​ ല​ങ്ക. നാ​ലി​ന്​ 316 എ​ന്ന നി​ല​യി​ലാ​യി​രു​ന്ന അ​യ​ൽ​ക്കാ​ർ, 27 റ​ൺ​സി​നി​ടെ ന​ഷ്​​ട​പ്പെ​ടു​ത്തി​യ​ത്​ അ​ഞ്ചു വി​ക്ക​റ്റു​ക​ളാ​ണ്. സ്​​കോ​ർ: ഇ​ന്ത്യ-537/7 ഡി​ക്ല. ശ്രീ​ല​ങ്ക-359/9.

സമരവിക്രമയെ പുറത്താക്കിയ ഇഷാന്ത് ശർമ്മയെ വിരാട് കോഹ്ലി അഭിനന്ദിക്കുന്നു
 


മൂ​ന്നി​ന്​ 131 എ​ന്ന​നി​ല​യി​ൽ തി​ങ്ക​ളാ​ഴ്​​ച ബാ​റ്റി​ങ്​ തു​ട​ർ​ന്ന ല​ങ്ക​ക്കാ​യി ദി​നേ​ശ്​ ച​ണ്ഡി​മ​ലും എ​യ്​​ഞ്ച​ലോ മാ​ത്യൂ​സും പു​ക​മ​ഞ്ഞി​നെ വ​ക​ഞ്ഞു​മാ​റ്റി​യാ​യി​രു​ന്നു ബാ​റ്റു​വീ​ശി​യ​ത്. സെ​ഞ്ച്വ​റി​ക്കു മു​െ​മ്പ ഇ​രു​വ​രെ​യും ഫീ​ൽ​ഡ​ർ​മാ​ർ വി​ട്ടു​ക​ള​ഞ്ഞ​തി​ന് ഇ​ന്ത്യ വ​ലി​യ വി​ല​കൊ​ട​ു​ക്കേ​ണ്ടി​വ​ന്നു. അശ്വിന്​ വിക്കറ്റ്​ സമ്മാനിച്ച്​ മാ​ത്യൂ​സ്​ മ​ട​ങ്ങു​േ​മ്പാ​ൾ ശ്രീ​ല​ങ്ക​ൻ സ്​​കോ​ർ​ബോ​ർ​ഡി​ൽ 256 റ​ൺ​സെ​ത്തി​യി​രു​ന്നു. എ​ന്നാ​ൽ, പി​ന്നീ​ട​ങ്ങോ​ട്ട്​ ല​ങ്ക​ക്ക്​ പി​ടി​വി​ട്ടു. 27 റ​ൺ​സെ​ടു​ക്കു​ന്ന​തി​നി​ടെ കൈ​വി​ട്ട​ത്​ അ​ഞ്ചു വി​ക്ക​റ്റു​ക​ൾ. റോ​ഷ​ൻ സി​ൽ​വ (0), ഡി​ക്​​വെ​ല്ല (0), സു​രം​ഗ ല​ക്​​മ​ൽ (5), ലാ​ഹി​രു ഗാ​മെ​യ്​​ജ്​​ (1) എ​ന്നി​വ​ർ എളുപ്പം മ​ട​ങ്ങി. 

സെഞ്ച്വറി നേടിയ ചാണ്ഡിമലിൻരെ ആഹ്ലാദം
 


നേരത്തെ നായകൻ വിരാട്​ കോഹ്​ലിയുടെ ഇരട്ട സെഞ്ച്വറിയു​ടെയും (243) രോഹിത്​ ശർമയുടെ സെഞ്ച്വറിയുടെയും (155) മികവിലാണ്​ ഇന്ത്യ മികച്ച സ്​കോർ ഉയർത്തിയത്​. 536ന്​ ഏഴ് എന്ന നിലയിലായിരുന്ന ഇന്ത്യൻ ടീം, മൂടൽ മഞ്ഞും അന്തരീക്ഷ മലിനീകരണവും കാരണം ലങ്കൻ താരങ്ങൾ പരാതിപ്പെട്ടതിനെ തുടർന്ന്​ ഇന്നിങ്​സ്​ ഡിക്ലയർ ചെയ്യുകയായിരുന്നു. മൂന്ന്​ ടെസ്​റ്റുകളടങ്ങിയ പരമ്പരയിൽ ഇന്ത്യ ഇപ്പോൾ 1-0 ത്തിന്​ മുമ്പിലാണ്​. ഇന്ത്യക്ക്​ വേണ്ടി മുഹമ്മദ്​ ഷമിയും ഇശാന്ത്​ ശർമയും ജഡേജയും ഒാരോ വിക്കറ്റ്​ വീതമെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:3rd Testmalayalam newssports newsIndia vs Sri Lankadouble centuaryVirat Kohli
News Summary - India vs Sri Lanka, 3rd Test India News
Next Story